അകം പുറം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

സിനിമയോടും കഥകളോടും അടങ്ങാത്ത ഭ്രമം ആണ് അഭിലാഷ് പുരുഷോത്തമനെ കഥയും സംവിധാനവും നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിച്ചത്. ആഗസ്റ്റ് 30 ന് വൈകിട്ട് ഹക്കിനി അറ്റിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിലാഷിന്റെ അകം പുറം പ്രദര്‍ശിപ്പിയ്ക്കും.

അകം പുറം  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

ലണ്ടനില്‍ വച്ചു നടക്കുന്ന ഹക്കിനി അറ്റിക് എന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രാമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  അകം പുറം ചലച്ചിത്ര ലോകത്തില്‍ ചര്‍ച്ചയാവുകയാണ്. ഫീച്ചര്‍ ചിത്രങ്ങളെ വെല്ലുന്ന ചില മികച്ച ഹ്രസ്വ ചിത്രങ്ങള്‍ മലയാളത്തില്‍ സംഭവിക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ് എന്നാല്‍ അങ്ങനെ ഒരു ചിത്രം ആദ്യമായിയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രാമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.


ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭമാണ് . സിനിമയോടും കഥകളോടും അടങ്ങാത്ത ഭ്രമം ആണ് അഭിലാഷ് പുരുഷോത്തന്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിച്ചത്.ആഗസ്റ്റ് 30 ന് വൈകിട്ട് ഹക്കിനി അറ്റിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിലാഷിന്റെ അകം പുറം പ്രദര്‍ശിപ്പിയ്ക്കും. ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രതിയുടെയും രണ്ട് പോലീസുകാരുടെയും കഥയാണ് ചിത്രം.

14 മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തുടര്‍ച്ചയായി ഏഴ് മണിക്കൂറുകള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ഹ്രസ്വ ചിത്രങ്ങള്‍ക്ക് പൊതുവെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സാധ്യതകള്‍ കുറവാണ് എന്ന സാഹചര്യം നിലനില്‍ക്കെ, മലയാളത്തില്‍ നിന്നൊരു ഹ്രസ്വ ചിത്രത്തിന് ക്ഷണം ലഭിച്ചത് തീര്‍ത്തും അഭിമാനകരം തന്നെ.

ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍, പ്രവീണ്‍ കൃഷ്ണന്‍, സതീഷ് എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് അനിരുദ്ധാണ് അകം പുറം നിര്‍മിച്ചിരിയ്ക്കുന്നത്. ലിജു അംബലംകുന്ന് ക്യാമറയും സുജേഷ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. മിഥുന്‍ മുരളിയാണ്  പശ്ചാത്തല സംഗീതം ഒരുക്കിയിരിയ്ക്കുന്നത്.