ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനോട് ആലോചിക്കണമെന്ന് ഗതാഗത മന്ത്രി

വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണ് വിഷയത്തില്‍ കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉത്തരവ് അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് വിശദീകരണം.

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനോട് ആലോചിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശത്തില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വിശദീകരണം തേടി. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരിനോടോ വകുപ്പ് മന്ത്രിയോടോ ആലോചിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയോട് മന്ത്രി നിര്‍ദേശിച്ചു.

വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണ് വിഷയത്തില്‍ കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉത്തരവ് അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് വിശദീകരണം.

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നായിരുന്നു ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതിയ തീരുമാനം നടപ്പാക്കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നു. പുതിയ ഉത്തരവ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും.

Read More >>