ഏകീകൃത സിവില്‍ കോഡ്: ബിജെപിയുടെ ലക്ഷ്യം സാമുദായിക ധ്രുവീകരണം

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ തന്ത്രമാണ് ഏകീകൃത സിവില്‍ കോഡ്. അനവസരത്തിലുണ്ടായ ഈ ചര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അവസാനിപ്പിക്കണം.

ഏകീകൃത സിവില്‍ കോഡ്: ബിജെപിയുടെ ലക്ഷ്യം സാമുദായിക ധ്രുവീകരണം

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സാമുദായിക ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമെന്ന് ആന്റണി ആരോപിച്ചു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ തന്ത്രമാണ് ഏകീകൃത സിവില്‍ കോഡ്. അനവസരത്തിലുണ്ടായ ഈ ചര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അവസാനിപ്പിക്കണം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും എകെ ആന്റണി പറഞ്ഞു.

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് ചെന്നിത്തല പറഞ്ഞു.


ജനങ്ങളെ ഇത് രണ്ട് തട്ടിലാക്കുമെന്നും അങ്ങനെയൊരവസ്ഥ രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് സമ്മിശ്ര പ്രതികരണവുമായി വിവിധ സംഘടനകളും പാര്‍ട്ടികളും രംഗത്തെത്തിയത്.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിവില്‍കോഡിനെതിരെ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Read More >>