എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു മാറ്റണമെന്ന് എഐഎസ്എഫ്

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നു എംക ദാമോദരനെ മാറ്റണമെന്ന് സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ആവശ്യപ്പെട്ടു.

എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു മാറ്റണമെന്ന് എഐഎസ്എഫ്

തൃശൂർ: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നു എംകെ ദാമോദരനെ മാറ്റണമെന്ന് സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ആവശ്യപ്പെട്ടു.

തൃശൂര്‍ ചേലക്കരയിൽ നടന്ന എഐഎസ്എഫ് ജില്ലാ ക്യാംപിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആര്‍ക്കു വേണ്ടിയും ഏത് കേസിലും പോകാമെന്ന നിലപാട് ശരിയല്ലയെന്നും മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കുകയും അപ്പുറത്ത് അഴിമതിക്കാര്‍ക്കു വേണ്ടി സര്‍ക്കാരിനെതിരെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും എഐഎസ്എഫ് പറയുന്നു.

കശുവണ്ടി കോര്‍പറേഷനിലെ അഴിമതി കേസില്‍ പ്രതിക്കു വേണ്ടിയും ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും ക്വാറി മാഫിയക്കു വേണ്ടിയും എംകെ ദാമോദരന്‍ ഹാജരായത് എല്‍ഡിഎഫ് സര്‍ക്കാര്‍ തടയണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട റിപ്പോര്‍ട്ട് ദാമോദരനെ സർക്കാർ മാറ്റയില്ലെങ്കിൽ സമരത്തിനു നേതൃത്വം നൽകുമെന്നും  മുന്നറയിപ്പ് നല്‍കുന്നു.