അഭിഭാഷകരുടെ അഴിഞ്ഞാട്ടം വീണ്ടും; വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്ക്

അഭിഭാഷകരുടെ കൈയ്യേറ്റത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനം അഭിഭാഷകര്‍ തകര്‍ത്തു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.

അഭിഭാഷകരുടെ അഴിഞ്ഞാട്ടം വീണ്ടും; വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അഭിഭാഷകരുടെ അതിക്രമം. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തിയ അഭിഭാഷകര്‍ കോടതി ഗേറ്റ് അടക്കുകയും മീഡിയാ റൂം പൂട്ടുകയും ചെയ്തു. അഭിഭാഷകരുടെ കൈയ്യേറ്റത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനം അഭിഭാഷകര്‍ തകര്‍ത്തു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.


media-roomകഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈക്കോടതി പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷവും കൈയ്യേറ്റവും  നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തും അഭിഭാഷകരുടെ ആക്രമണം.

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോടതി പരിസരത്തും മീഡിയാ റൂമിലും മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളിലും വ്യാപകമായി

court violance

പോസ്റ്റര്‍ പതിച്ചായിരുന്നു ആദ്യം അഭിഭാഷകരുടെ പ്രകോപനം. മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റില്ലെന്നായിരുന്നു അഭിഭാഷകരുടെ നിലപാട്. മാധ്യമപ്രവര്‍ത്തകരെ നാലാം ലിംഗക്കാരെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ ആക്രോശം.

മീഡിയാ റൂമില്‍ അഭിഭാഷകര്‍ ശൗചാലയം എന്ന ബോര്‍ഡും വെച്ചിരുന്നു.

പോലീസ് ഇടപെട്ട് അഭിഭാഷകരെ കോടതി വളപ്പിലേക്ക് നീക്കിയെങ്കിലും വീണ്ടും അഭിഭാഷകര്‍ ആക്രമണം നടത്തുകയായിരുന്നു. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ കല്ലും കുപ്പിയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞു. ഇരുമ്പുദണ്ഡുകളും കല്ലും കുപ്പിയും ഉപയോഗിച്ചാണ് ആക്രമണം. അഭിഭാഷകരുടെ ആക്രമണത്തില്‍ കേരളാ കൗമുദി ലേഖകന്‍ രാജീവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൈക്കോടതി പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷവും കൈയ്യേറ്റവും  നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തും അഭിഭാഷകരുടെ ആക്രമണം.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു ഇന്നലെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, മീഡിയാ വണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ പീഡന കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലിയാണ് ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

journalistഅഭിഭാഷകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Story by