ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് അഫ്‌സാന നടത്തിയ സമരത്തിന് ഒടുവില്‍ അംഗീകാരം

അഫ്‌സാനക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ഭര്‍ത്താവ് അര്‍ഷാദ് 5.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് അഫ്‌സാന നടത്തിയ സമരത്തിന് ഒടുവില്‍ അംഗീകാരം

കോഴിക്കോട്: തന്നെയും മകളെയും ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് അഫ്‌സാന നടത്തിയ സമരത്തിന് ഒടുവില്‍ അംഗീകാരം. അഫ്‌സാനക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ഭര്‍ത്താവ് അര്‍ഷാദ് 5.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി.

അര്‍ഷാദിന്റെ കോഴിക്കോട് പള്ളിക്കണ്ടിയിലുള്ള വീട്ടുമുറ്റത്ത്‌ ഏഴു ദിവസമായി അഫ്‌സാന  മകളോടോത്ത് സമരം ചെയ്യുകയാണ്. ഇടിയങ്ങര സ്വദേശിനിയായ അഫ്‌സാനയെ 2013-ലാണ് അര്‍ഷാദ് വിവാഹം കഴിച്ചത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയെ അര്‍ഷാദ് വിവാഹം കഴിച്ചതോടെയാണ് അഫ്‌സാന സമരം ആരംഭിച്ചത്.നിയമപരമായി അഫ്‌സാനയുമായി ബന്ധം വേര്‍പ്പെടുത്താതെയും മതപരമായി മൊഴി ചൊല്ലാതെയും ആണ് അര്‍ഷാദ് രണ്ടാമത് വിവാഹം കഴിച്ചത്.


നഷ്ടപരിഹാരത്തിന് പുറമേ മകള്‍ ആമിന അരൂഷിക്കായി മാസം 1,750 രൂപ വീതം നല്‍കാനും അര്‍ഷാദ് സന്നദ്ധത അറിയിച്ചതോടെയാണ് അഫ്‌സാന സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരത്തുകയും തലാക്ക് ചൊല്ലിയത് അംഗീകരിച്ച രേഖയും അര്‍ഷാദിന്റെയും അഫ്‌സാനയുടെയും വീട്ടുകാര്‍ തമ്മില്‍ കൈമാറി.അഡ്വ. സപ്ന പരമേശ്വരത്തിന്റെ നേതൃത്വത്തിലുള്ള പുനര്‍ജനി അഭിഭാഷക സമിതിയുടെ സഹായവും പ്രാദേശികമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ സഹായവും അഫ്‌സാനക്കുണ്ടായിരുന്നു.

Read More >>