ഭര്‍ത്താക്കന്‍മാരെ കത്തിമുനയില്‍ നിര്‍ത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്ത സംഭവം; പോലീസിന്റെ വീഴ്ചയും അന്വേഷിക്കും

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആദിവാസി യുവതികള്‍ ബലാത്സംഗത്തിന് ഇരയായത്. പ്രദേശത്ത് ഇഞ്ചി പണിക്ക് വന്ന രാമനും സുഹൃത്തായ നിസാറും പുലര്‍ച്ചെ യുവതികള്‍ താമസിക്കുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് യുവതികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭര്‍ത്താക്കന്‍മാരെ കത്തി കാട്ടി പുറത്താക്കിയ ശേഷം വാതിലടച്ചായിരുന്നു പീഡനം.

ഭര്‍ത്താക്കന്‍മാരെ കത്തിമുനയില്‍ നിര്‍ത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്ത സംഭവം; പോലീസിന്റെ വീഴ്ചയും അന്വേഷിക്കും

വയനാട്: ഭര്‍ത്താക്കന്‍മാരെ കത്തിമുനയില്‍ നിര്‍ത്തി വയനാട്ടില്‍ ആദിവാസി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റി എന്ന പരാതിയില്‍ അന്വേഷണം നടത്തും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയെ ചുമതലപ്പെടുത്തി. മാനന്തവാടി എംഎല്‍എ  ഒ. ആര്‍ കേളു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആദിവാസി യുവതികള്‍ ബലാത്സംഗത്തിന് ഇരയായത്.  പ്രദേശത്ത് ഇഞ്ചി പണിക്ക് വന്ന രാമനും സുഹൃത്തായ നിസാറും പുലര്‍ച്ചെ യുവതികള്‍ താമസിക്കുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് യുവതികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭര്‍ത്താക്കന്‍മാരെ കത്തി കാട്ടി പുറത്താക്കിയ ശേഷം വാതിലടച്ചായിരുന്നു പീഡനം.

കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഞായറാഴ്ച്ച രാവിലെ തന്നെ യുവതികള്‍ വെളളമുണ്ട പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും  പോലീസ് കേസെടുത്തില്ല. ബുധനാഴ്ചയാണ് പൊലീസ് രാമന്‍ , നാസര്‍ എന്നിവരെ  അറസ്റ്റ് ചെയ്യുന്നത്. പടിഞ്ഞാറത്തറ സ്വദേശികളാണ് ഇരുവരും.

ആദിവാസി വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന പരാതികളോട് പോലീസ് പൊതുവെ നിര്‍ജീവമായാണ് പ്രതികരിക്കാറുള്ളതെന്ന് ആദിവാസി അവകാശപ്രവര്‍ത്തകര്‍ പറയുന്നു. ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള പരാതിയുമായി എത്തുന്ന ആദിവാസികളെ നിയമക്കുരുക്കുകളും സാങ്കേതികത്വവും പറഞ്ഞു പിന്തിരിപ്പിക്കുന്ന രീതി പല പോലീസ് സ്റ്റേഷനുകളിലും ഉണ്ടെന്നും ആരോപണമുണ്ട്. പോലീസ് നടപടി വൈകിയതിലുള്ള പ്രതിഷേധം മാനന്തവാടി എംഎല്‍എ  കളക്ടറെ അറിയിച്ചതായാണ് അറിയുന്നത്.

സംഭവം നടന്ന നാല് ദിവസത്തിന് ശേഷമാണ് സ്ത്രീകള്‍ക്ക് വൈദ്യപരിശോധന നടത്തിയത്.  വൈദ്യ പരിശോധനാ റിപ്പോര്‍ട്ടില്‍ ഇരുവരും ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നാലു ദിവസം കഴിഞ്ഞ് പരിശോധന നടത്തിയാല്‍ തെളിവ് ലഭിക്കാന്‍ പ്രയാസമാണെന്നും അഭിപ്രായമുണ്ട്.
ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ പണിയ വിഭാഗത്തില്‍ പെട്ടവരാണ്. 30, 31 വയസ് പ്രായമുള്ള ഇവരില്‍ ഒരാള്‍ക്ക് മൂന്നു കുട്ടികളും മറ്റൊരാള്‍ക്ക് ഒരു കുട്ടിയുമുണ്ട്. .

Read More >>