താളത്തിന്റെ തലയിലെഴുത്ത്

ശബ്ദവും സംഗീതവും മനസിന്റെ ഭൂതകാലങ്ങളിൽ കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്തിയിട്ടുണ്ട്. നാം സംഗീതം കേൾക്കുകയും മറ്റെന്തിനെക്കാളും വേഗത്തിൽ ഓർമ്മകളിലേക്ക് ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യുന്നു. ഓർമ്മകളെ ഉപ്പിലിട്ടുവെക്കാൻ താളത്തേക്കാൾ നല്ലൊരു ഭരണിയില്ല- നജീബ് റസൽ എഴുതുന്നു

താളത്തിന്റെ തലയിലെഴുത്ത്

നജീബ് റസൽ

സംഗീതരഹിതമായ ജീവിതം ഒരു അബദ്ധമായിരിക്കും എന്ന് പറഞ്ഞത് നീത്‌ഷെ ആണല്ലോ. അസ്തിത്വ പ്രധിസന്ധികളുടെ ഭയാനകമായ ആഴങ്ങളിലേക്ക് നോക്കിയിരുന്ന രാത്രികളിൽ സംഗീതം നീത്‌ഷേക്ക് താളത്തിന്റെ് വെളിച്ചം കത്തിച്ചു കൂട്ടിരുന്നിരിക്കണം. മനുഷ്യന്റെ സംഗീത അഭിരുചിയുടെ ചരിത്രമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ചരിത്രമാണ്. തെക്കൻ ജർമനിയിലെ സ്വാബിയാൻ ഗിരിനിരകളിൽ നിന്നും ഗവേഷകർ കണ്ടെടുത്ത നാല്പത്തിനായിരം വർഷം പഴക്കമുള്ള ആനക്കൊമ്പിലും അരയന്നങ്ങളുടെ എല്ലിലും തീർത്ത ഫ്‌ലൂട്ടുകൾ പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ താളബോധത്തിന്റെ അവശിഷ്ടങ്ങങ്ങളാണ്. ബൈബിൾ പഴയ നിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിൽ സംഗീതത്തെ ശമന ഔഷധമാക്കുന്ന ഒരു കഥയുണ്ട്. ''ദൈവം അയച്ച ദുരാത്മാവ് സാവുളിൽ പ്രവേശിക്കുമ്പോളൊക്കെ ദാവീദ് കിന്നരം വായിക്കും. അതു വഴി അവനു ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്മാവ് അവനെ വിട്ടുപിരിയുകയും ചെയ്തിരുന്നു.'' 1-16:23


രാജാവിന്റെ മാനസികമായ അസ്വസ്ഥകൾക്ക് മുകളിൽ ദാവീദിന്റെ: കിന്നരം ഒരു മരുന്നായി മാറി അയാൾക്ക് മനശാന്തി നല്കുന്നു. പാട്ടുകൾക്ക് സങ്കടങ്ങളെ പമ്പകടത്താൻ കഴിയുമെന്നു സെർവ്വാന്റീസിന്റെ ഡോൺ ക്വിക്‌സോട്ടും കരുതിയിരുന്നു.

മനുഷ്യ മനസും സംഗീതവും എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നറിയാനും അവയ്ക്ക് പുറകിൽ മസ്തിഷ്‌ക്കത്തിന്റെ ഇടപെടലുകൾ എന്തൊക്കെയാണ് എന്ന് പഠനവിധേയമാക്കുവനുമുള്ള പരിശ്രമങ്ങളിൽ ഇന്നത്തെ മനശാസ്ത്രജ്ഞരും ന്യുറോറളജിസ്റ്റുകളും താല്പര്യം കാണിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലെ ന്യുറോണുകളുടെ വിനിമയ പ്രവർത്തനങ്ങളുടെ സംവേദനരീതിയായ ഇലക്ട്രോ കെമിക്കൽ പ്രതിപ്രവർത്തനങ്ങളിൽ ഇടപെടാൻ സംഗീതത്തിനു കഴിയുന്നുണ്ട് എന്നാണ് അവരിൽ പലരുടെയും അഭിപ്രായം. ന്യുറോണുകളുടെ താഴ്വര താളത്തോട് പ്രതികരിക്കുന്നത് അതിശയിപ്പിക്കും വിധമാണ്! ന്യുറോട്രാൻസ്മിറ്ററുൾ മസ്തിഷ്‌ക്കത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകം ആണെന്നിരിക്കെ അവയുടെ പ്രവർത്തങ്ങളിൽ ഇടപെടാൻ കഴിയുക വഴി ആളുകളുടെ സ്വഭാവത്തെയും മാനസിക നിലകളെയും സ്വാധീനിക്കാൻ കഴിയുംവിധം പ്രബലമായ ഒരു പ്രതിഭാസമാണ് സംഗീതം. ഈയിടെ അന്തരിച്ച അമേരിക്കൻ ന്യുറോളജിസ്റ്റും എഴുത്തുകാരനുമായ ഒലിവർ സാക്‌സ് അദ്ദേഹത്തിന്റെ 2007ൽ പുറത്തിറങ്ങിയ മ്യുസിക്കോഫീലിയ: മസ്തിഷ്‌കത്തെയും സംഗീതത്തെയും കുറിച്ചുള്ള കഥകൾ എന്ന പുസ്തകത്തിൽ നടത്തുന്ന വളരെ വിശദമായ അന്വേഷങ്ങളുടെ ചുവടുപിടിച്ച് സംഗീത മസ്തിഷ്‌ക്ക പ്രതിപ്രവർത്തനങ്ങളിലേക്ക് എത്തിനോക്കാനുള്ള ഒരു ശ്രമമാണിത്.

ഒരു ക്ലിനിക്കൽ ന്യുറോളജിസ്റ്റ് എന്ന നിലയിൽ ഒലിവർ സക്‌സിന്റെ ചികിത്സ അനുഭവങ്ങൾ അദ്ദേഹം ഈ പുസ്തകത്തിൽ ധാരാളം പങ്കുവെക്കുന്നുണ്ട്. സംഗീതം ഹാലുസിനേഷൻ ആയവരും സംഗീത സംബന്ധിയായ രോഗങ്ങൾ ബാധിച്ചവരും സംഗീതം കൊണ്ട് മഹാ പീഡനം അനുഭവിക്കുന്നവരേയും അവരിൽ കാണാം. അമൂസ്യ* ബാധിച്ച ഒരാളെ ചികിത്സിക്കുന്നതിനിടയിൽ കേവല ശബ്ദവും സംഗീതവും മസ്തിഷ്‌കത്തിലിടപെടുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നുണ്ട്. സംഗീതത്തിന്റെ ഇടപെടലുകൾ ശബ്ദങ്ങളെ കൈകാര്യം ചെയ്യുന്ന മസ്തിഷ്‌ക്ക കേന്ദ്രമായ ഓഡിറ്ററി കോർട്ടെക്‌സിനു പുറത്തേക്കും വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ട് തന്നെ അമുസ്യ രോഗമുള്ളവർ സാധാരണ ശബ്ദങ്ങൾ കേൾക്കുകയും സംഗീതവും താളവും അതു മറ്റുള്ളവർ കേൾക്കുന്നത് പോലെ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. 'താള ബധിരത പല തരത്തിലുണ്ട്, കുറഞ്ഞതും കൂടിയതും, ജന്മനാ ഉള്ളതും വന്നുചേരുന്നതും. ചെഗുവേര അറിയപ്പെടുന്നൊരു താള ബധിരൻ ആയിരുന്നു; അദ്ദേഹം ടാങ്ങ്‌ഗോ ഓർകസ്ട്ര കേട്ടുകൊണ്ട് ഒരു പക്ഷെ മാംബൂ നൃത്തച്ചുവടുകൾ വെച്ചിരുന്നിരിക്കാം. പൊതുവിൽ, താള ബധിരത വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ, താളത്തിന്റെ പ്രാധിനിത്യം മസ്തിഷ്‌കത്തിൽ അത്രയ്ക്ക് വിപുലമാണെന്നതാണ് അതിനു കാരണം''** ''രണ്ടായിരത്തി ആറിന്റെ തുടക്കത്തിൽ പ്രിട്ട്‌സ് ഡി. എല്ലിനെ എനിക്കു പരിചയപ്പെടുത്തി. കുറെ കൂടി ചെറുപ്പം തോന്നിക്കുന്ന ബുദ്ധിമതിയായ എഴുപത്താറു വയസുള്ളൊരു സ്ത്രീ. അവരൊരിക്കലും സംഗീതം ''കേട്ടിട്ടില്ല'' എങ്കിലും അവർക്ക് മറ്റു ശബ്ദങ്ങളും സംസാരങ്ങളും എല്ലാം കേൾക്കുകയും മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്തുപോന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ.''***

തേൻ പുരട്ടിയ മുള്ളുകൾ

ഇടിവെട്ടേറ്റതിന് ശേഷം സംഗീതം ആശ്ലേഷിച്ച ഒരു ഡോക്ടറെക്കുറിച്ച് സാക്‌സ് പറയുന്നുണ്ട്. ഡോക്ടറെ സിസോറിയ, ഒരു വൈദ്യുതാലിംഗനം സാധ്യമാക്കിയ മാറ്റങ്ങൾ അയാളുടെ മസ്ഥിഷ്‌കത്തിന്റെ സംഗീത അഭിരുചികളെ അപ്പാടെ മാറ്റുന്നു. ''അയാൾ സ്വയം ചിന്തിക്കാൻ തുടങ്ങി, താളത്തിലേക്ക് ഒരു പുനർജ്ജന്മം കിട്ടിയതെന്നുപോലെ, എന്തോ ഒരു പുതിയ കഴിവ് കിട്ടി സ്വയം പരിവർത്തിക്കപ്പെട്ടത് പോലെ. അതിനെ അയാൾ പാതി ആലങ്കാരികമായി ''സ്വർഗത്തിൽ നിന്നുള്ള സംഗീതം'' എന്നു വിളിച്ചു.''

ടെമ്പോറൽ ലോബ്‌സിനു ക്ഷതം സംഭവിച്ചവരിൽ സംഗീതത്തിന്റെ മായാനുഭവങ്ങൾ ധാരാളം കണ്ടുവരുന്നുണ്ട്. അവരുടെ സംഗീത അനുഭവങ്ങളെ ഗുണകരമായും ചിലപ്പോഴൊക്കെ ദോഷകാരമായും ഇത്തരം മസ്തിഷ്‌ക്ക കേടുപാടുകൾ ബാധിക്കുന്നു. സല്മം എന്നൊരു കമിസ്ടറ്റിന്റെ അനുഭവം സാക്‌സ് പറയുന്നുണ്ട്. ഇടതു ടെമ്പോറൽ ലോബ്‌സിൽ ഉണ്ടായിരുന്ന ഒരു ട്യൂമർ നീക്കം ചെയ്തതിനെത്തുടർന്ന് അവരുടെ സംഗീതലോകം മാറുന്നത്. 'അവൾ പറയുന്നു, സർജറിക്കുശേഷം ഞാൻ പുനർജനിച്ചതായി തോന്നി. അതെന്റെ ജീവിത വീക്ഷണത്തെയാകെ മാറ്റുകയും ഓരോ നിമിഷവും അതിനെ പ്രകീർത്തിക്കുന്നവളുമാക്കി.''

Degasചില മനുഷ്യരിൽ സംഗീതം വളരെ ഭീതി നിറക്കുന്ന മാനസിക അന്തരീക്ഷം ഉണ്ടാക്കി തീർക്കാറുണ്ട്. തന്റെ മാനസികമായ സ്വസ്ഥതയെ തകിടം മറിക്കും വിധം അഴിഞ്ഞാടുന്ന പെരുമ്പറ മുഴക്കങ്ങൾ ഒരാൾക്ക് സംഗീതം പ്രധാനം ചെയ്‌തേക്കാം. ഡോസ്റ്റോയവിസ്‌കിയുടെ കരമസോവ് സഹോദരന്മാരിൽ ജാര സന്തതിയും അപസ്മാര ബാധിഥനുമായ സ്‌മെർഡിയാക്കോവ് ഉള്ളിൽ സംഗീതമുള്ളവാനാണ്. ഒരു ഒരുദ്ധ്യാനത്തിലെ ചെടികളുടെ മറപറ്റി അവന്റെ കാമുകിയോടൊപ്പം പാട്ടുപടിയും വാദ്യോപകരണം വായിച്ചും അവനതു വെളിവാക്കുന്നുണ്ട്. ചുഴലി ദീനത്തിന്റെ വേഗങ്ങളെ സംഗീതം എങ്ങനെ ത്വരിതപ്പെടുത്തി എന്ന് നമ്മുക്കറിയില്ല. എങ്കിലും അയാളുടെ പിന്നീടുള്ള ചുഴലി ദീനത്തിന്റെ ആളിപ്പടരലുകളിൽ സംഗീതത്തിനും ഒരു പങ്ക് ഉണ്ടായിരുന്നിരിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തനായ സംഗീത നിരൂപകൻ നിക്കാനോവിന് തന്റെ അവസാന നാളുകളിൽ സംഗീതം ശ്രവിക്കുന്നത് ദുസ്സഹമായ ഒരു അനുഭവമായിരുന്നുവത്രേ. സംഗീതം കേൾക്കുന്നിടത്തു നിന്നെല്ലാം അദ്ദേഹം ഓടിയൊളിച്ചു. ഒടിവിൽ തന്റെ സംഗീത നിരൂപണം വരെ നിർത്തി പിശാചുക്കളുടെ പെരുമ്പറ മുഴങ്ങുന്ന 'സംഗീത' ലോകത്തോട് എന്നെന്നേക്കുമായി വിടപറയുകയാണുണ്ടായത്.

ഷേക്‌സ്പിയർ സംഗീതത്തെ അനുരാഗത്തിന്റെ അന്നം എന്ന നിലയിൽ ആന്റണി & ക്ലിയോപാട്രയിൽ നിർവചിക്കുന്നുണ്ട്. 'Give me some music; music, moody food, of us that trade in love' -Antony and Cleopatra, 2.5.1-2 എന്നാൽ മനുഷ്യ മനസിനെക്കുറിച്ചുള്ള ആധുനിക പഠനങ്ങൾ സംഗീതത്തിനു മസ്തിഷ്‌കത്തിനു മുകളിലുള്ള കുറേകൂടി സങ്കീർണമായ ഇടപെടലുകളെക്കൂടി കണ്ടെത്തിയിട്ടുണ്ട്. അനുരാഗത്തിന്റെ അന്നമാകുന്നതിനു പുറമേ യാതനകളുടെ ഇരുണ്ട ഗുഹകളിലേക്കു മനുഷ്യമനസിനെ കൊണ്ടുപോകാനും സംഗീതത്തിനു കഴിഞ്ഞേക്കാം.

നഷ്ടസ്വർഗ്ഗത്തിന്റെ ഓർമ്മകൾ

ഒരു പറുദീസാ നഷ്ട്ടത്തെക്കുറിച്ചുള്ള സ്മരണ മനുഷ്യ ബോധത്തിൽ നിറഞ്ഞു കവിഞ്ഞു നില്ക്കുന്നുണ്ട്. ബോധത്തിന്റെ സർപ്പ ദംശനമില്ലാത്ത ഒരു തോട്ടത്തിലെ സ്വർഗ്ഗീയമായ അനുഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ നമ്മുടെ മതങ്ങളിലെയും കലയിലേയും തത്വചിന്തയിലേയും പ്രധാനപ്പെട്ട ഒന്നാണ്. ഒരു പക്ഷെ മനുഷ്യൻ ബോധം നേടിയെടുക്കുന്നതിന് മുന്പുമള്ള അവന്റെ/അവളുടെ സുഖ ശീതളമായ ഒരു കാലത്തെയാകാം ഈ ഉദ്യാന പരികല്പന സൂചിപ്പിക്കുന്നുണ്ടാവുക. സംഗീതത്തിന്റ ഉല്പത്തി സ്വർഗ്ഗത്തിൽ നിന്നാണെന്നാണ് മൊസാർട്ട് കരുതിയിരുന്നു. ഒരു ജീവിയെന്ന നിലയിൽ വനവാസ ജീവിതത്തിൽ നിന്നും നഗരജീവിതത്തിലേക്കും യന്ത്രയുഗത്തിലേക്കും പരിണമിച്ചുപോയ മനുഷ്യൻ വിസ്മ്രിതിയിലാണ്ട തന്റെ നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള ഓർമ്മകൾ സംഗീതത്തിലൂടെ വീണ്ടെടുക്കാൻ ശ്രമിക്കുകയാകാം. വ്യക്തി എന്ന നിലയിലും ബോധത്തിന്റെ പ്രഹരം അത്രക്കേല്ക്കാ ത്ത ഒരു ബാല്യകാലവും വളരെ സുരക്ഷിതമായ ഒരു ഗർഭകാലവും പിന്നിട്ടതിനു ശേഷമാണ് മനുഷ്യൻ ഭൂമിയിലെ ഏകാന്തതയിലേക്ക് വലിച്ചെയപ്പെടുന്നത്. ഈ ഏകാന്ത യാത്രയിൽ മുങ്ങിത്താഴാൻ പോകുന്ന ഒരു കപ്പലിന്റെ അണിയത്തിലിരുന്ന് വിഷാദം കലർന്ന് ഉന്മാദത്തിൽ വയലിൻ വായിച്ചുകൊണ്ടിരിക്കുകയാണ് ഭൂമിയിലെ സകല മനുഷ്യരുമെന്ന് ചിലപ്പോൾ തോന്നും.

മസ്തിഷ്‌കത്തിന്റെ ജ്ഞാനാത്മക മേഖലകളെ (cognitive regions) സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ടുതന്നെ ഓർമ്മകളെ പരിപോഷിപ്പിക്കാനുള്ള ഉപകരണം എന്ന നിലയിൽ സംഗീതം പരിഗണിക്കപ്പെട്ടിട്ടുണ്ട്. സംഗീതം അഭ്യസിക്കുന്ന കുട്ടികൾ കൂടുതൽ പഠന മികവ് പുലർത്തുന്നതായി പല ഗവേഷണങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . പാര്കിപൻസ്സൺ രോഗികൾക്കും മറ്റു ചില ന്യുറോ സംബന്ധ രോഗങ്ങൾക്കും ഉപയോഗിക്കാവുന്ന രാസപദാർത്ഥമല്ലാത്ത ഒരേയൊരു വസ്തു സംഗീതമാണെന്ന് സാക്‌സ് അദ്ധേഹത്തിന്റെ അനുഭവങ്ങളിൽ നിന്നും നമ്മോടു പങ്കുവെക്കുന്നു. വിശ്രുത ഭൌതിക ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ കുട്ടിക്കാലത്തിൽ ഒരു വയലിനെ അദ്ധേഹത്തിന്റെ ജീവചരിത്രകാരന്മാർ വരച്ചുവെയ്ക്കുന്നുണ്ട്. സംഗീതത്തിൽ ആനന്ദ നിർവൃതി പൂണ്ട, മൊസാർട്ടിനെ കേട്ടുകേട്ടുകൊണ്ടേയിരുന്ന ഒരു മസ്തിഷ്‌കമായിരുന്നു അദ്ദേഹം. ''ഞാനൊരു ഭൌതിക ശാസ്ത്രജ്ഞൻ ആയില്ലായിരുന്നെങ്കിൽ സാധ്യമായും ഞാനൊരു സംഗീതജ്ഞൻ ആയേനെ. ഞാനെപ്പോഴും സംഗീതത്തിലൂടെ ചിന്തിക്കുന്നു. എന്റെ ദിവാസ്വപ്നങ്ങൾ ഞാൻ സംഗീതത്തിലൂടെ ജീവിക്കുന്നു. സംഗീതത്തിന്റെ ഒരു വീക്ഷണ കോണിൽ നിന്നാണ് ഞാൻ ജീവിതത്തെ നോക്കിക്കാണുന്നത്.''

picasoഒരാൾക്ക് ഓർമ്മകൾ  നഷ്ടപ്പെട്ടാൽ അയാളുടെ സ്വത്വം ധർമ്മ സങ്കടങ്ങളുടെ പിടിയിലകപ്പെടും. ഭൂതകാലം മഞ്ഞു വീണുറഞ്ഞ സുതാര്യമല്ലാത്ത നിശ്ചലതയാകുന്നതോടെ തന്നെ പ്രതിഫലിപ്പികാനുള്ള കണ്ണാടികൾ മെല്ലെ മെല്ലെ വീണുടഞ്ഞു പോകുന്നു. അൽഷിമേഴ്‌സ് രോഗം ഒരാളുടെ ഹ്രസ്വകാല ഓർമ്മകളെ ഇല്ലാതെയാക്കുന്നു. ഒരിക്കൽ ഓർമ്മകൾ ഇല്ലാതെയായാൽ അയാളുടെ വ്യക്തിത്വം അയാളോടുതന്നെ വിടപറഞ്ഞു പോകും പോലെയാണത്. ലോകത്തെല്ലായിടത്തും അല്ഷിമേഴ്‌സ് രോഗികൾക്ക് സംഗീത ചികിത്സ നല്കിപ്പോരുന്നുണ്ട്. ''ഫാർമൊവക്കൊളജി ഇതര വിഭാഗമെന്ന നിലയിൽ സംഗീതത്തെ ചികിത്സക്ക് ഉപയോഗപ്പെടുത്തുന്നത് ഫലപ്രധമാണ്. പ്രത്യേകിച്ചും അതിനു മസ്ഥിഷ്‌ക്കത്ത്തിന്റെ സർക്ക്യൂട്ടുകളിൽ ഇടപെടാൻ കഴിയുകയും അതുവഴി രോഗിയിൽ ഗുണകരായ മാറ്റം വരുത്താൻ കഴിയുകയും ചെയ്യുന്നതുകൊണ്ട്; അതു രോഗത്തിന്റെ കുറേ കൂടി സങ്കീർണ്ണമായ ഘട്ടത്തിൽപ്പോലും. മസ്തിഷ്‌ക്കത്തിനു ഗതിമാറ്റാനൊക്കാത്ത മേദക്ഷയം സംഭവിക്കുകവഴി അതു മനസിന്റെ സമഗ്രതയെ- ഓർമ്മകൾ, സന്ദർഭം, സ്വത്വ ബോധം, ബന്ധങ്ങൾ- തുരംഗം വെക്കുന്നു. ഇതൊക്കെയാണ് അല്ഷിമേഴ്‌സ് രോഗമുയർത്തുന്ന മുഖ്യമായ ബുദ്ധിമുട്ടുകളും വെല്ലുവിളികളും.''

The persistence of memory എന്ന പെയിന്റിങ്ങിൽ സ്ഥല കാലങ്ങളുടെ പ്രതലത്തിൽ ഓർമ്മ അതിന്റെ നിലനില്പ്പിനു വേണ്ടി എങ്ങനെ സമരം ചെയ്യുന്നു എന്ന് സാൽവഡോർ ദാലി വരച്ചു വെയ്ക്കുന്നുണ്ട്. ഉരുകിയൊലിക്കുന്ന ഘടികാരവും അദ്ദേഹത്തിന്റെ തന്നെ രൂപരാഹിത്യം നേരിടുന്ന മുഖവും ഓർമ്മകളും സംഗീതവുമില്ലാത്ത നമ്മുടെ അസ്ഥിത്വം എത്ര ഭയാനകമായിരിക്കുമെന്നു നമ്മെ ഓർമ്മപ്പെടുത്തുന്നു. മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ട ജീവശാസ്ത്രപരമായ എന്തെങ്കിലും സവിശേഷതകൾ സംഗീതത്തിനുണ്ടോ? പരിണമിച്ചുണ്ടായ ഒരു ജീവി എന്ന നിലയിൽ മനുഷ്യന്റെ അടിസ്ഥാന സ്വഭാവ സവിശേഷതകകളിൽ സംഗീതവും ഉൾപ്പെടുമോ? മോണ്ട്രിയൽ യൂണിവേഴ്‌സിറ്റിയിലെ ന്യുറോ സൈക്കോളജിസ്റ്റായ ഇസബെൽ പെര്റ്റ്‌സ് പറയുന്നത് ഇങ്ങനെയാണ് ' നമ്മുടെ ജീനുകളിൽ സംഗീതമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, പക്ഷെ വിശ്വാസം ശാസ്ത്രമല്ല''.

The-Persistence-of-Memoryമനുഷ്യ മനസ് വളരെ പുരാതന കാലം മുതൽക്കുതന്നെ തത്വചിന്തകരെ ആകർഷിച്ചിട്ടുണ്ട്. ബുദ്ധനും സോക്രട്ടിസും മുതൽ ഫ്രോയ്ഡും വി. എസ്. രാമചന്ദ്രനും വരെ അതിന്റെ സങ്കീർണ്ണതകളെക്കുറിച്ചു പഠിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. മതങ്ങളുടെ മിസ്റ്റിക് ധാരകളായ സെൻ, സൂഫി, ഇന്ത്യയിലെ യോഗിക്ക് പാരമ്പര്യങ്ങൾ ഇവയെല്ലാം തന്നെ കലുഷിതമായ മനസിനെ കീഴടക്കി മനുഷ്യന്റെ ആത്മശാന്തിക്കുവേണ്ടിയുള്ള മാർഗ്ഗങ്ങൾ ഏറെക്കുറെ ഒരേ രീതിയിൽ അന്വേഷിച്ചവരായിരുന്നു. മസ്തിഷ്‌ക്കം വിവര ശേഖരണം നടത്തുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണല്ലോ, ചെവി, കണ്ണ്, മൂക്ക്,നാക്ക്, തൊക്ക് എന്നീ അവയവങ്ങളുടെ പിന്തുണയിലാണ് മനസ് എന്ന സിംഹാസനം മനുഷ്യന്റെ തലയിൽ ഇരിക്കുന്നത്. ജീവ വർഗ്ഗങ്ങളിൽ മനുഷ്യനടക്കം ഒട്ടു മിക്ക ജീവികളുടെയും കണ്ണുകൾ അതിന്റെ ശരീരത്തിന്റെ മുൻവശത്തേക്ക് തള്ളിയും ചെവികൾ പുറകോട്ടു തിരിച്ചുവെച്ചും ആണ് കാണപ്പെടുന്നത്. ജീവശാസ്ത്രപരമായും ശരീരശാസ്ത്രപരമായും നോക്കുമ്പോൾ പോലും ചെവികൾ കൂടുതലായും പിറകിലേക്കും ഭൂതകാലത്തിലേക്കും മുഴുകിനില്ക്കുന്നു. എന്നാൽ കണ്ണുകളാകട്ടെ ഭാവിയിലേക്കും മുന്നിലേക്കുമാണ് തുറന്നു വെച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ശബ്ദവും സംഗീതവും മനസിന്റെ ഭൂതകാലങ്ങളിൽ കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്തിയിട്ടുണ്ട്. നാം സംഗീതം കേൾക്കുകയും മറ്റെന്തിനെക്കാളും വേഗത്തിൽ ഓർമ്മകളിലേക്ക് ഉയിർത്തെ ഴുന്നേല്ക്കുകയും ചെയ്യുന്നു. ഓർമ്മകളെ ഉപ്പിലിട്ടുവെക്കാൻ താളത്തേക്കാൾ നല്ലൊരു ഭരണിയില്ല!

മനസിന്റെ ഋതുഭേദങ്ങൾ

പേർഷ്യൻ  സൂഫിയായ ഗസാലി തന്റെ സന്തോഷത്തിന്റെ രസതന്ത്രം എന്ന പുസ്തകത്തിൽ സംഗീതത്തിന്റെ ആത്മീയമായ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ദൈവത്തിന്റെ ഭവനമായ മക്കയുടെ മഹത്വം പാട്ടുകളിൽ ഉദ്‌ഘോഷിക്കുന്ന തീർത്ഥാടകർ അക്കാരണം കൊണ്ടു തന്നെ മറ്റുള്ളവരെ തീർത്ഥാടനത്തിന് പ്രചോദിപ്പിക്കുന്നുവെന്നും അവിശ്വാസികളെ തകർക്കുവാനുള്ള പ്രചോദനനമായി മാറേണ്ട ഗായക സംഘങ്ങളുടെ പാട്ടും സംഗീതവും മഹത്തരമാണെന്നും ഗസാലി വിലയിരുത്തുന്നു. ' അതുപോലെത്തന്നെ പാപ ചിന്തയെയും മതപരമായ ജീവിത ചിന്തകളേയും ഉണർത്തുന്ന ശോക സംഗീതവും അനുവധിനിയമാണ്; ഇതായിരുന്നു ദാവീദിന്റെ സംഗീതത്തിന്റെ സ്വഭാവം.'' മിക്കവാറും എല്ലാ മതങ്ങളും സംഗീതത്തെ അവരുടെ ആചാര അനുഷ്ഠാനങ്ങളിൽ അബോധപരമായി ഉൾകൊള്ളുന്നതായി കാണാം. ചൊല്ലിയാട്ടങ്ങളിലൂടെ ദൈവത്തിലേക്കുള്ള പാത കുറേകൂടി എളുപ്പമായിരിക്കാം. ആത്മാവിന്റെ ഗാനങ്ങളും ആശയറ്റവന്റെ വിലാപങ്ങളും സംഗീതത്തിന്റെ ആഘോഷങ്ങളിലൂടെ ഉയിർത്തെ ഴുന്നേല്ക്കുന്നു.

നമ്മുടെ ഭൌതിക ലോകം ചാക്രികതയുടെ ഒരു താളത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഋതുക്കളുടെ ചാക്രികത ഭൂമിയെ കൂടുതൽ ചാരുതയാർന്നതും സ്മരണിയവുമാക്കുന്നു. താള നിബന്ധമായ, ചാക്രികതയുടെ ഭൌതിക ലോകത്തിനു സമാനമായ ഒരു ആന്തരികലോകം നമ്മുടെ മനസിനുണ്ടെന്നാണ് സാക്‌സിന്റെ അഭിപ്രായം. ജ്ഞാനാത്മക ധർമ്മങ്ങളെ (cognitive functions) മാത്രം ബാധിക്കുന്ന തരത്തിലല്ല മറിച്ച് മസ്തിഷ്‌ക്കത്തിന്റെ മോട്ടോർ പ്രവർത്തനങ്ങളെയും അതുവഴി ശരീരത്തെയും അതിന്റെ ചലനങ്ങളേയും. ' തീർച്ചയായും സംഗീതത്തിനു അതായിത്തന്നെ ഒരു ആവർത്തനത്തിന്റെ സ്വഭാവം അന്തർലീനമായിട്ടുണ്ട്. നമ്മുടെ കവിതകൾ , നാടോടിപ്പാട്ടുകൾ, പാട്ടുകളെല്ലാം തന്നെ നിരന്തരമായ ആവർത്തനങ്ങളുടെതാണ്''. സംഗീതത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പരികല്പന അതു കായികാദ്ധ്വാനത്തെ ലഘൂകരിക്കാൻ വേണ്ടി മനുഷ്യന്റെ വിദൂര ഭൂതകാലത്തിൽ ഉടലെടുത്തതാണ് എന്നാണല്ലോ, എങ്കിൽ എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് സംഗീതത്തിനു അതു കഴിഞ്ഞു എന്ന രസകരമായ ചോദ്യം പിന്നെയും ബാക്കിയാവുന്നു. ''നാം സംഗീതം കേൾക്കുന്നത് മാംസപേശികൾ വഴിയാണ്'' എന്ന നീത്‌ഷെയുടെ വാദം ഒരു പരിധിവരെ സംഗീതവും മാംസപേശികളും തമ്മിലുള്ള താളാത്മക ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. സംഗീതത്തിലേക്ക് നൃത്തം വെച്ചുപോകുന്നത് സാര്വകലൌകികമാണ്. മനസിന്റെത അനാവശ്യമായ മാംസപേശികൾ സംഗീതത്തിന്റെ സ്വർഗ്ഗീയമായ നാളങ്ങളിൽ ഉരുകിയൊലിച്ചുപോകുന്നു. പമ്പരം പോലെ തിരിയുന്ന സൂഫി ദർവീയശുകളും, സ്‌പെയിനിൽ നിന്നുള്ള ഫ്‌ലെമിംഗോ നർത്തകരും ശരീരത്തിന്റെ സാധ്യതകളിലൂടെ മനസിന്റെ പൂന്തോട്ടങ്ങളെ നനച്ചു വളർത്തുവാനുള്ള സാധ്യതകളെ സംഗീതത്തിൽ നിന്നും കണ്ടെത്തുന്നവരാണ്.

bob-marleyന്യുറോ ജീവശാസ്ത്ര പഠനങ്ങൾ മാനസിക വ്യാപാരങ്ങളെ സംഗീതത്തിന് ശക്തമായി സ്വാധീനിക്കാൻ കഴിയും എന്ന് പറയുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്. സംഗീതത്തെ ഉൾകൊള്ളാൻ ശേഷിയില്ലാത്ത രീതിയിലായിരുന്നു മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ ഘടന എങ്കിൽ എങ്ങിനെയായിരുന്നിരിക്കും നമ്മൾ! പരിണാമ മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സ്റ്റീവൻ പിങ്കറുടെ അഭിപ്രായത്തിൽ സംഗീതം അനുരൂപീകരണ പ്രവൃത്തികളിൽ (adaptive functions) സവിശേഷമായ യാതൊരു ഇടപെടലും നടത്താതെ നമ്മുടെ ശ്രവണേന്ദ്രിയത്തിനു സിദ്ധിച്ച ഒരു ചീസ് കേക്ക് മാത്രമാണെന്നും ഒരു ജീവ വർഗ്ഗമെന്ന നിലയിൽ നമ്മുടെ പരിണാമം കൂടുതൽ മുന്നോട്ടു പോകുകയാണെങ്കിൽ സംഗീതം അപ്രത്യക്ഷമായേക്കാമെന്നും അദ്ദേഹത്തിനു അഭിപ്രായമുണ്ട്. എന്നാൽ മ്യൂസിക്കോഫീലിയയുടെ ആമുഖത്തിൽ സാക്‌സ് ഈ വാദത്തെ ശക്തമായി എതിര്ക്കു ന്നുണ്ട്. ' എങ്ങനെയെല്ലാം പരിണമിച്ചു വന്നതായാലും മനുഷ്യന് ഭാഷ ജന്മവാസന(language instinct)യുള്ളത് പോലെത്തന്നെ ഒരു സംഗീത ജന്മവസ (music instinct )നയുമുണ്ട്''*സംഗീതജ്ഞനും ന്യുറോ ശാസ്ത്രജ്ഞനുമായ ഡാനിയേൽ ലെവിറ്റിനും പിങ്കറുടെ ഈ വാദത്തെ ശക്തമായി എതിര്ക്കു ന്നുണ്ട്. അദ്ധേഹത്തിന്റൈ This Is Your Brain on Music എന്ന പുസ്തകത്തിൽ ''സംഗീതം നമ്മുടെ അതിജീവനത്തെ സഹായിക്കുന്നുണ്ട്, അല്ലാത്തപക്ഷം അതെന്നോ അപ്രത്യക്ഷമായിരുന്നെനെ'' എന്ന് പറയുന്നുണ്ട്. സംഗീതമില്ലാത്ത ഒരു മനുഷ്യവർഗ്ഗം പിറവിയെടുക്കുമോ എന്ന് നമുക്കറിയില്ല എങ്കിലും നാമിന്ന് കഴിഞ്ഞു കൂടുന്ന മനുഷ്യൻ എന്ന ക്രമത്തിനുള്ളിൽ താളം ഒരവിഭാജ്യ ഘടകം തന്നെയാണ്. സംഗീതത്തോട് പുറം തിരഞ്ഞു പോകാൻ മനുഷ്യർക്ക് കഴിയുമോ എന്ന് കാത്തിരുന്നു കേള്‌ക്കേ ണ്ടിയിരിക്കുന്നു .

മസ്തിഷ്‌ക്ക സിംഫണി

പുറത്തു നിന്നുള്ള ഇടപെടലില്ലാതെ തന്നെ മസ്ഥിഷ്‌ക്കത്തിനുള്ളിൽ സ്വയംഭൂവകുന്ന സംഗീത അനുഭവങ്ങളുണ്ട്. ഈ അനുഭവത്തെ സംഗീത മതിഭ്രമം( musical hallucination0) എന്നാണ് പറയുന്നത്. പ്രശസ്ത സംഗീതജ്ഞൻ ചൈക്കോവിസ്‌കി ഇത്തരം അനുഭവങ്ങളിലൂടെ നിരന്തരം കടന്നു പോയിരുന്നത്രേ. എന്തിനാണ് നമ്മുടെ മസ്തിഷ്‌ക്കം ഇത്തരം സംഗീത മതിഭ്രമ അനുഭവങ്ങളെ സൃഷ്ടിക്കുന്നത്? ഇതു തരം നിയമങ്ങളാണ് തലയോട്ടിക്കുള്ളിൽ അടക്കം ചെയ്തിരിക്കുന്നത്! സാക്‌സിനു തന്നെ ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. അതു ശ്രവണേന്ദ്രിയം വഴിയുള്ളൊരു അനുഭവമാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാലത് തന്റെ മസ്തിഷ്‌ക്കത്തിനുള്ളിൽ നിന്നും തന്നെയാണെന്ന് പിന്നീട് അദ്ദേഹം മനസിലാക്കുന്നുണ്ട്. ഈ അവസ്ഥാ വിശേഷം പലതരത്തിലും സംഭവിക്കാം. ചെവികളുടെ തകരാറുകൾ മൂലം ശ്രാവ്യ അനുഭവങ്ങൾ ഓഡിറ്ററി കോർട്ടെക്‌സിൽ എത്താതിരിക്കുകയോ, വയസ്സ് ചെന്ന് ബധിരത ബാധിച്ചാലോ അതുമല്ലെങ്കിൽ ന്യൂറോണുകളെ ഉത്തേജിപ്പിക്കാൻ കഴിയും വിധമുള്ള മയക്കു മരുന്നുകളുടെ ഉപയോഗമോ ഒക്കെതന്നെ സംഗീത മതിഭ്രമ ( musical hallucination0) ത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടെമ്പോറൽ ലോബ്‌സിന്റെl തകരാറു മൂലം അപസ്മാരം ബാധിച്ചവരിലും സ്‌കിസോഫ്രീനിയ രോഗികളിലും ശ്രവണ മതിഭ്രമങ്ങൾ കണ്ടു വരുന്നുണ്ട്. ഡച്ച് പോസ്റ്റ് ഇമ്പ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന വിൻസന്റ് വാൻഗോഗ് ശ്രവണ മതിഭ്രമങ്ങളുടെ പീഡനം അനുഭവിച്ചിരുന്നതായി അദ്ധേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ ഗാഷേ രേഖപ്പെടുത്തിയിട്ടുണ്ട്. വാൻഗോഗിന്റെ പല ചിത്രങ്ങളിലും ശബ്ദത്തിന്റെ തരംഗദൈർഘ്യം പോലെയെന്തോ വളഞ്ഞു പുളഞ്ഞു പോകുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കാം. മുഴക്കങ്ങളുടെ ചെവി മുറിച്ചു കളയുന്നവന്റെ കാമുകി നിറങ്ങളാണ്.

മസ്തിഷ്‌ക്കത്തിൽ അടക്കം ചെയ്ത ഈ സംഗീത ഭൂതം പലർക്കും അത്ര വിശ്വസനീയമായി തോന്നാൻ ഇടയില്ല. സാക്‌സ് ഇവിടെ വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. മിക്കവാറും എല്ലാ സംഗീത മതിഭ്രമ (musical hallucination0)മങ്ങളും, ചില സംഗീതത്തിന്റെയും പാട്ടുകളുടെയും അനുഭവങ്ങൾ വ്യക്തിപരമായ അവരുടെ അഭിരുചികളെക്കാൾ ചില പ്രത്യേക കാലഘട്ടത്തിന്റെ അനുഭവങ്ങങ്ങളുമായാണ് ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നത്. ഈ അനുഭവത്തിലേക്ക് സാധാരണ അകപ്പെടുന്നവർ പൊതുവിൽ തന്റെ ഭൂതകാലത്തിലേ ഒരു പ്രത്യേക കാല ഘട്ടവുമായി ബന്ധപ്പെട്ട ജനപ്രിയ സംഗീതവും പാടുമൊക്കെയാണ് ''കേൾക്കുന്നത്''. മറ്റു ചിലരാകട്ടെ വളരെ പണ്ട് യുദ്ധകാലങ്ങളിൽ തെരുവിലൂടെ മാർച്ച് ചെയ്തുപോയ ചെകുത്താന്റ മുദ്രകളുള്ള, ആരും ഭയപ്പെട്ടുപോകുന്ന ദേശഭക്തി ഗാനങ്ങളും പടപ്പാടുകളുമാണ് കേൾക്കുന്നത്''. ''സംഗീത മതിഭ്രമ( musical hallucination0) ഒരു വ്യക്തിയുടെ അഭിരുചികളെ പ്രതിഫലിപ്പിക്കുന്നതിലുപരി ഒരു സവിശേഷ കാലത്തെ പ്രതിഫലിപ്പിക്കാനാണ് ശ്രമിക്കുന്നത്''

സംഗീത മതിഭ്രമ (musical hallucination0) ബാധിച്ച വയസ്സു ചെന്ന ഒരു ലേഡി പാസ്ചറുടെ അത്യന്തം രസകരമായ കഥ സാക്‌സ് പറയുന്നുണ്ട്. മത പരമായ ചടങ്ങുകളിൽ ദൈവസ്തുതിയുടെ രൂപത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നായിരുന്നു അവരുടെ സംഗീത മതിഭ്രമ അനുഭവം. ഇങ്ങനെ നോക്കുമ്പോൾ സംഗീത മതിഭ്രമത്തിനു മസ്തിഷ്‌ക്കത്തിന്റെ മറ്റു ചില പ്രക്രിയകളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം ഉണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്വത്വത്തെ നിലനിർത്തുന്നതിനോ കുറ്റമറ്റതാക്കുന്നതിനോ ആവശ്യമായ സംഗീതത്തെ അവനനുള്ളിൽ നിന്നു തന്നെ കണ്ടെത്തുക എന്ന മനശാസ്ത്രപരമായ ഒരു ദൌത്യം ഇവിടെ നിറവേറ്റപ്പെടുന്നുണ്ട്. ശ്രവണേന്ദ്രിയങ്ങളുടെ ന്യുറോൺ കവാടമായ പ്രൈമറി ഓഡിറ്ററി കോർട്ടക്‌സ് സംഗീത മതിഭ്രമ അനുഭവ സമയങ്ങളിൽ പ്രവർത്തന രഹിതമാണ്. എന്നാൽ, താളവും സ്വരാരോഹണവും സംഗീതവുമായി ബന്ധപ്പെട്ട മറ്റു പ്രക്രിയകളും നടക്കുന്ന സെക്കന്ററി ഓഡിറ്ററി കോർട്ടക്‌സ് ആകട്ടെ പ്രവർത്തന നിരതമാണുതാനും. മസ്തിഷ്‌കം അതായിത്തന്നെ നിർമ്മിക്കുന്ന സിംഫണികൾ മനസിന്റെ താള ലയങ്ങളെ പലതരത്തിലും സ്വാധീനിക്കുന്നുണ്ട് എന്ന് തന്നെ കരുതാം.

picasso_woman_with_mandolinകേൾവി ശക്തിയില്ലാത്ത ഒരാൾ സാധ്യമായും അയാക്കുള്ളിൽ തന്നെ ഒരു ഒരു ഓർകസ്ട്ര കെട്ടിയുണ്ടാക്കുകയും തന്റെ സംഗീതപരമായ ശൂന്യതയെ മറികടക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒരിക്കൽ ചെവികൾ അടഞ്ഞു പോയാൽ മനസിന്റെ ലോകം നിശബ്ദമാകുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ഒരു പക്ഷെ സെക്കന്ററി ഓഡിറ്ററി കോർട്ടക്‌സ് ഹൈപ്പർ സെൻസിറ്റീവ് ആവുകയും ആർഭാടപൂർവമായ ഒരു സംഗീത വിരുന്ന് മസ്തിഷ്‌ക്കത്തിൽ ഒരുക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുകയാവാം. ബിഥോവന്റെ അവസാന നാളുകളിലെ ബധിരത സുന്ദരങ്ങാളായ സംഗീത ശില്പങ്ങൾ നിർമ്മിക്കാനാവശ്യമായ സംഗീത ഭാവന അദേഹത്തിനു പ്രധാനം ചെയ്തിരിക്കാം എന്ന് സാക്‌സ് നിരീക്ഷിക്കുന്നുണ്ട്.

ബോധത്തിന്റെ ചിറകുകൾ എന്ന നിലയിൽ ഭാഷയും സംഗീതവും
അര നൂറ്റാണ്ടിനു മുമ്പേ മനുഷ്യ ഭാഷയുടെ മസ്തിഷ്‌ക്ക പ്രധിനിധാനത്തെക്കുറിച്ച് ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ നോം ചോംസ്‌കി നടത്തുകയുണ്ടായി. ചോംസ്‌കിയുടെ അഭിപ്രായത്തിൽ മനുഷ്യ മനുഷ്യ മനസിനു ഭാഷയെ സ്വീകരിക്കാൻ നൈസർഗികമായ കഴിവും മസ്തിഷ്‌ക്കത്തിന്റെ ആന്തരികമായ ഒരു ഘടനയും ഉണ്ട്. പരിണാമ പ്രക്രിയ സാധ്യമാക്കിയ ഈയൊരു പ്രതിഭാസം മനുഷ്യനെ മറ്റു ജീവ വർഗ്ഗങ്ങളിൽനിന്നും ഏറെ വ്യത്യസ്തരും തങ്ങളുടെ ലോകങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ കൂടുതൽ ക്രിയത്മകവുമാക്കി. മനുഷ്യൻ എന്ന ജീവ വർഗ്ഗത്തിൽ ജനിച്ചു വീണ ഏതൊരാൾക്കും ഭാഷയുടെ ഈ ജീവശാസ്ത്ര സിദ്ധി ലഭ്യമാണെന്നിരിക്കെ ചോംസ്‌കി അതിനെ സാർവ്വലൌകിക വ്യാകരണം (universal grammar) എന്നാണ് വിളിച്ചത്. ഭാഷക്കും അതിന്റെ അടിസ്ഥാന ഘടനയായ വ്യാകരണത്തിനും ജീവശാസ്ത്രപരമായ ഒരു വ്യാഖ്യാനം വന്നതോടെ അതു ഭാഷ ശാസ്ത്രത്തിലും ജ്ഞാനാത്മക മനശാസ്ത്രത്തിലും വലിയ മുന്നേറ്റങ്ങൾക്ക് വഴിവെക്കുകയുണ്ടായി. അതെ തുടർന്ന് ചിമ്പാൻസി പോലുള്ള പ്രൈമേറ്റുകളിൽ അവയുടെ ഭാഷ നൈപുണ്യം എത്രത്തോളം എന്ന് കണ്ടെത്തുവാനുള്ള പരീക്ഷണങ്ങൾ നടന്നു. അത്തരമൊരു ചിമ്പാൻസിക്ക് നോം ചോംസ്‌കിയെ പരിഹസിക്കുമാറു നിം ചിമ്പ്‌സ്‌കി എന്ന പേരു പോലും നല്കുകയുണ്ടായി!

ചോംസ്‌കിയുടെ വാദം അനുസരിച്ച് ഭാഷയെ മനുഷ്യന്റെ സാർവ്വലൌകികമായ ഒരു സിദ്ധി എന്ന നിലയിൽ പരിഗണിക്കുമ്പോൾ സംഗീതത്തെയും അത്തരത്തിൽ പരിഗണിക്കാൻ കഴിയുമോ എന്നൊരു ആലോചന സാക്‌സ് മുന്നോട്ടു വെക്കുന്നുണ്ട്. കുറേ കൂടി വിശാലമായ അർത്ഥത്തിൽ, സംഗീതവും ഭാഷയെപ്പോലെ തന്നെ ചില ജീവശാസ്ത്ര സാർവ്വലൌകിക നിയമങ്ങളെ പിൻപറ്റുന്നതും തികച്ചും മനുഷ്യൻ എന്ന ജീവ വർഗ്ഗത്തിന്റെ സവിശേഷമായ ഒരു അനുഭവവുമല്ലേ? ' നമ്മൾ മനുഷ്യർ ഭാഷ വർഗ്ഗത്തിൽ കുറവല്ലാത്ത വിധത്തിൽ തന്നെ ഒരു സംഗീതവർഗ്ഗം കൂടിയാണ്'' തീർച്ചയായും ഭാഷയുടെ വ്യവഹാര മണ്ഡലം മനുഷ്യന്റെ മറ്റേതു മാനസിക വ്യാപാരങ്ങളെക്കാൾ സങ്കീർണമാണ്. പാടുന്ന ഒരു മനസ് ഭാഷക്കും മറ്റു സങ്കീർണമായ മാനസിക പ്രക്രിയകൾക്കും എത്രയോ മുൻപ് തന്നെ ഉദയം ചെയ്തിരിക്കാം. ഒരു പക്ഷെ, നമ്മുടെ പൂർവ്വികരുടെ സംഗീതപരമായ കഴിവുകൾ മറ്റു സങ്കീർണമായ മാനസിക വ്യവഹാരങ്ങളെ നേടിയെടുക്കുന്നതിൽ അവരെ സഹായിച്ചിരുന്നു എന്നും ഊഹിക്കാം. നാല്പതിനായിരം വർഷങ്ങൾക്ക് മുൻപേ ഫ്‌ലൂട്ട് നിർമ്മിക്കുന്നവർ വാക്കുകളുടെ ഉല്പത്തിക്കും ഭാഷയുടെ ബാബേലിനും മുൻപ് സംസ്‌കാരത്തിന്റെ തുളകൾ എല്ലിലും ആനകൊമ്പിലും നിർമ്മിക്കുകയായിരുന്നു. സ്റ്റീവൻ മിതെൻ തന്റെ പാടുന്ന നിയാണ്ടർത്താൽ: സംഗീതം, ഭാഷ മനസ് ശരീരം എന്നിവയുടെ ഉല്പത്തി എന്ന പുസ്തകത്തിൽ സംഗീതത്തിനും ഭാഷക്കും പൊതുവായ ഒരു ഉല്പത്തിയാണ് ഉള്ളതെന്ന് പറയുന്നുണ്ട്. ഭാഷയും സംഗീതവും ഇട കലർന്ന (protomusic-cum-protolanguage) സവിശേഷമായ ഒരു സ്ഥിതിവിശേഷം നിയാണ്ടർത്താൽ മനസുകളെ പറ്റി പഠിക്കുമ്പോൾ അദ്ദേഹം കണ്ടെത്തിയിരുന്നു.

വളരെ അപൂർവ്വമായി കാണുന്ന ഒരു കഴിവാണ് സമ്പൂർണ്ണ സ്വരാരോഹണം(Absolute Pitch). സ്വരനിദാനത്തെ മറ്റൊരു സ്വരനിദാനവുമായി താരതമ്യം ചെയ്യാതെ തന്നെ മനസിലക്കിയെടുക്കാൻ ഇത്തരക്കാർക്ക് കഴിയും. സമ്പൂർണ്ണ സ്വരാരോഹണ(Absolute Pitch)ത്തിനു ഭാഷയുടെ ഉല്പത്തിയുമായി ചില ബന്ധങ്ങൾ ഉണ്ട് എന്നാണ് പറയുന്നത്. സമ്പൂർണ്ണ സ്വരാരോഹണ(Absolute Pitch) പഠനങ്ങളിൽ ശ്രദ്ധേയനായ ഡാനിയൽ ഡൌട്ട് പറയുന്നത് സമ്പൂർണ്ണ സ്വരാരോഹണം (Absolute Pitch) സംസാരത്തിന്റെയും സംഗീതത്തിന്റെയും ഉത്ഭവത്തിന്റ വളരെ പ്രധാനപ്പെട്ട ഒരു സംഗതി ആയിരുന്നു എന്നാണ്. ''കുട്ടികളുടെ പഠനശേഷിയുമായി ബന്ധപ്പെട്ട് വിസ്‌കോണ്‌സി സർവ്വകലാശാലയിൽ ജെന്നി സ്ഫ്രനും ഗ്രിഗോറി ഗ്രിപ്പെൻഗ്രോയും എട്ടു മാസം പ്രായമുള്ള കുട്ടികളേയും പ്രായപൂർത്തിയായ സംഗീതം അഭ്യസിച്ചവരേയും അല്ലാത്തവരെയും ഉൾപ്പെടുത്തിക്കൊണ്ട് ചില പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾ കൂടുതലായും സമ്പൂർണ്ണ സ്വരാരോഹണ(Absolute Pitch) ക്രമത്തെ ആശ്രയിക്കുന്നതായും പ്രായപൂർത്തിയായവർ താരതമ്യ സ്വരാരോഹണ ക്രമത്തെ(relative pitch) ത്തെ കൂടുതലും ആശ്രയിക്കുന്നതായും കണ്ടെത്തുകയുണ്ടായി'' സമ്പൂർണ്ണ സ്വരാരോഹണം(Absolute Pitch) കുട്ടികളിൽ സാർവ്വലൌകികമാണെന്ന ഒരു നിഗമനത്തിലേക്കാണ് ഈ പരീക്ഷണങ്ങൾ അവരെ നയിച്ചത്. ഭാഷയുടെ വികാസ പരിണാമങ്ങൾ നടക്കുമ്പോൾ സമ്പൂർണ്ണ സ്വരാരോഹണ(Absolute Pitch)ത്തെ മസ്തിഷ്‌ക്കം നിരോധിച്ചുകളയുന്നു. സ്വരഭേദങ്ങൾക്കപ്പുറം ഭാഷ വാക്കുകളുടെ എണ്ണമറ്റ അർത്ഥങ്ങളെ അതിന്റെ ഘടനയിൽ വഹിക്കുന്നതുകൊണ്ടാവം അങ്ങനെ സംഭവിക്കുന്നത്!

ഭാഷയെയും സംസാരശേഷിയേയും കൈകാര്യം ചെയ്യുന്ന ഇടതു ഹെമ്മിസ്ഫിയറിലെ ബ്രോക്ക മേഖല സംഗീതത്തോട് വളരെ സവിശേഷമായ രീതിയിൽ പ്രതികരിക്കുന്നതായി ചില അഫേഷ്യ* രോഗികളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉറഞ്ഞുപോയ ന്യുറോണുകളുടെ ലൈബ്രറിക്കു മുകളിൽ സംഗീതം നൃത്തം ചെയ്യാൻ തുടങ്ങുന്നതോടെ വാക്കുകൾ ഉയിർത്തെ ഴുന്നേറ്റ് സജീവമാകകുന്നു. സംഗീത ചികിത്സകൊണ്ട് സംസാരശേഷി തിരിച്ചുകിട്ടിയ ഒരുപാടു കഥകൾ സാക്‌സ് പറയുന്നുണ്ട്. സംഗീതത്തെയും ഭാഷയേയും കൈകാര്യം ചെയ്യുന്ന മസ്തിഷ്‌ക്ക മേഖലകൾ വ്യത്യസ്തമാണെങ്കിലും അവ തമ്മിൽ പ്രതിപ്രവർത്തിക്കാനുള്ള സാധ്യതകൾ പലപ്പോഴും സംഗീതം പ്രദാനം ചെയ്യുന്നുണ്ട്. ശബ്ദം എന്ന ഒരു പൊതു സവിശേഷത സംഗീതവും ഭാഷയും ഒരുപോലെ പങ്കുവെക്കുന്നുണ്ട്. സംഗീതത്തിന്റെയും ഭാഷയുടെയും സമ്മിശ്രണങ്ങൾ നമ്മുടെ സംസ്‌കാരത്തിൽ നിറയെ കാണാം. നമ്മുടെ പാട്ടുകൾ ഭാഷയിൽ നിർമ്മിച്ച് സംഗീതത്തിൽ സൂക്ഷിക്കപ്പെട്ടവയാണ്. ഒരു പക്ഷെ ഓർത്തു വെക്കുവാനും ചൊല്ലാനും നിലനിർത്തിക്കൊണ്ട് പോകുവാനുമുള്ള ഒരു തന്ത്രം എന്ന നിലയിയിലുമാകം.

മനുഷ്യ ബോധം ഭൂമിയുടെ ചക്രവാളത്തിൽ ചിറകുകൾ വിടർത്തി നില്ക്കുന്ന പക്ഷിയാണെങ്കിൽ തീർച്ചയായും ഭാഷയും സംഗീതവും തന്നെയാണ് അതിന്റെ ചിറകുകൾ. മനുഷ്യജീവിതത്തിന്റ അറിയപ്പെടാത്ത ഭാവിയിലേക്ക് ചിറകടിച്ചുയരുകയാണത്.

സിനസ്‌തേഷ്യ: വർണ്ണനൃത്തങ്ങളുടെ സംഗീതം

മസ്തിഷ്‌ക്കത്തിന്റെ അപൂർവ്വമായ ഒരു ശേഷിയാണ് സിനസ്‌തേഷ്യ(Synesthesia). ന്യുറോണുകളുടെ സങ്കരതന്ത്രി (cross wiring) സംവിധാനങ്ങൾ വഴി ചില മസ്തിഷ്‌ക്കങ്ങൾ ഇന്ദ്രിയാനുഭവങ്ങളിൽ വരുത്തുന്ന സമ്മിശ്രമണനത്തിന്റെ സ്ഥിതി വിശേഷമാണത്. അക്കങ്ങളെ നിറങ്ങളായി കാണുകയും രൂപങ്ങളെ രുചികളായി അനുഭവിക്കുകയും സംഗീതത്തെ ഗന്ധമായി കേൾക്കുകയും ചെയ്യുന്ന ഒരപൂർവ്വ അനുഭവങ്ങളുടെ ലോകമാണത്. ഇത് അപൂർവ്വമായ ഒരു പ്രതിഭാസമാണ്. റഷ്യൻ എഴുത്തുകാരൻ വ്‌ലാഡിമർ നെബക്കോവ് ഇത്തരം വിചിത്ര അനുഭവങ്ങളെക്കുറിച്ച് അദ്ധേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. പ്രശസ്ത ബീഹെവിയറൽ ന്യൂറോള�