ആട് ആന്റണിയുടെ ശിക്ഷാവിധി ഇന്ന്; മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റാതെ അഭിഭാഷകര്‍

കൊലക്കേസ് വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കരുതെന്ന് പൊലീസ് അറിയിച്ചു. ശിക്ഷാ പ്രഖ്യാപനത്തിനുശേഷം ആട് ആന്റണിയെ കോടതിക്ക് പുറത്ത് മാധ്യമങ്ങള്‍ മുന്‍പാകെ ഹാജരാക്കാമെന്നുമാണ് പൊലീസിന്റെ ഉറപ്പ്.

ആട് ആന്റണിയുടെ ശിക്ഷാവിധി ഇന്ന്; മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റാതെ അഭിഭാഷകര്‍

കൊല്ലം ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അഭിഭാഷകര്‍. പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിളള വധക്കേസില്‍ ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കാനിരിക്കെയാണ് കോടതിയില്‍ പ്രതിരോധവുമായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിധി പ്രഖ്യാപിക്കുന്നത്.

കൊലക്കേസ് വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കരുതെന്ന് പൊലീസ് അറിയിച്ചു. ശിക്ഷാ പ്രഖ്യാപനത്തിനുശേഷം ആട് ആന്റണിയെ കോടതിക്ക് പുറത്ത് മാധ്യമങ്ങള്‍ മുന്‍പാകെ ഹാജരാക്കാമെന്നുമാണ് പൊലീസിന്റെ ഉറപ്പ്.

കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണിയെ പിടികൂടിയപ്പോഴാണ് പോലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപെട്ടത്. 2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് വച്ചാണ് പൊലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്.

Read More >>