ബോളിവുഡിലെ പുതിയ സൂപ്പർ ഹീറോ 'എ ഫ്ലയിംഗ് ജാട്ട് '

രൂപത്തിലും ഭാവത്തിലും അക്ഷയ കുമാറിന്റെ സിംഗ് ഈസ് കിംഗ് കഥാപാത്രവുമായിട്ടാണ് ജാട്ട് സാമ്യപ്പെടുന്നതെന്നാണ് ടീസർ ഇറങ്ങിയതിനു ശേഷം പൊതുതവെ വിലയിരുത്തപ്പെടുന്നത്.

ബോളിവുഡിലെ പുതിയ സൂപ്പർ ഹീറോ

സൂപ്പർ ഹീറോ ക്രിഷിനു ശേഷം ബോളിവുഡിൽ നിന്നും ഒരു പുതിയ ഹീറോ കൂടി വെള്ളിത്തിരയിലെത്തുന്നു. ടൈഗർ ഷ്രോഫ് നായകനാകുന്ന 'എ ഫ്ലൈയിംഗ് ജാട്ട്' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. പറക്കുന്ന  ജാട്ട് എന്ന സൂപ്പർ ഹീറോ കഥാപാത്രം ദൈവത്തിന്റെ നേരിട്ടുള്ള ഏജൻറാണ്.

ഋതിക് റോഷൻ അവതരിപ്പിച്ചിരുന്ന ക്രിഷ് എന്ന കഥാപാത്രത്തിന് പ്രത്യേകത ആ സൂപ്പർ ഹീറോ ധരിച്ച ഒരു കറുത്ത മുഖം മൂടിയായിരുന്നു. ഫ്ലയിംഗ് ജാട്ടിന്റെ രൂപത്തിലും സമാനമായ പല അലങ്കാരങ്ങളുമുണ്ട് എങ്കിലും ചെറിയ മീശയും താടിയുമുള്ള സൂപ്പർ ഹീറോ ബോളിവുഡിൽ ഇതാദ്യമാണ്.


റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ലിൻ ഫെർണാൻഡസ്ന നായികയാകുന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാഥാൻ ജോൺസാണ്.

ഹൃതിക് റോഷന്റെ ക്രിഷ് എന്ന കഥാപാത്രത്തിനോടു കിടപിടക്കുവാനാണ് ടൈഗറിന്റെ ജാട്ട് ' എത്തുന്നതെന്നു സിനിമയുടെ അണിയറ പ്രവർത്തകർ പറയുമ്പോഴും, രൂപത്തിലും ഭാവത്തിലും അക്ഷയ കുമാറിന്റെ സിംഗ് ഈസ് കിംഗ് കഥാപാത്രവുമായിട്ടാണ് ജാട്ട് സാമ്യപ്പെടുന്നതെന്നാണ് ടീസർ ഇറങ്ങിയതിനു ശേഷം പൊതുതവെ വിലയിരുത്തപ്പെടുന്നത്.

ഓഗസ്റ്റ് 25നായിരിക്കും ചിത്രം റിലീസ് ചെയ്യുക

Story by