ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം ; 82 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദിലെ തിരക്കേറിയ കച്ചവട മേഖലയായ കാരഡയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റംസാനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം ; 82 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 82 ആയി. 170 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാഗ്ദാദിലെ തിരക്കേറിയ കച്ചവട മേഖലയായ കാരഡയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റംസാനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

ഷിയ മേഖലയിലാണ് രണ്ടാമത്ത സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളും കടകളും കത്തി നശിച്ചു.

ഐഎസിന്റെ ശക്തി കേന്ദ്രങ്ങള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തു തുടങ്ങിയതോടെ ആണ് ഐഎസ് രാജ്യവ്യാപകമായി ആക്രമണം ശ്ക്തമാക്കിയത്.

Read More >>