പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കാനുറച്ച് ഐസക് - രവീന്ദ്രനാഥ് ടീം; അഞ്ഞൂറു കോടിയുടെ പദ്ധതി; ഇക്കൊല്ലം ചെലവഴിക്കുന്നത് 200 കോടി

എട്ടാം ക്ലാസു മുതൽ ഹയർ സെക്കൻഡറി വരെയുളള എല്ലാ ക്ലാസ് മുറികളും അഞ്ഞൂറു കോടി ചെലവിൽ നവീകരിക്കാനുളള പദ്ധതി ബജറ്റിൽ ഇടംപിടിക്കുമ്പോൾ സാർത്ഥകമാകുന്നത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സ്വപ്നങ്ങളാണ്.

എംഎൽഎ ആയിരിക്കെ  2007ൽ പുതുക്കാട് മണ്ഡലത്തിൽ അദ്ദേഹം തുടങ്ങി വച്ച പദ്ധതികളാണ് ഐസക്കിലൂടെ സംസ്ഥാനത്താകെ വ്യാപിക്കുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ എല്ലാ സ്കൂളുകളും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഏറെക്കുറെ ഹൈടെക് ആയിക്കഴിഞ്ഞിരുന്നു.

പുതുക്കാട് മണ്ഡലത്തിൽ ആകെയുളളത് 79 സ്കൂളുകളാണ്. എല്ലാ സ്കൂളുകളിലും ആവശ്യത്തിന് കമ്പ്യൂട്ടറുകളും എല്‍.സി.ഡി. പ്രൊജക്ടര്‍, എല്‍സിഡി ടി.വി, സിഡി ലൈബ്രറി, തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. മണ്ഡലത്തിലാകെ ഇപ്പോൾ 150 സ്മാർട് ക്ലാസ് റൂമുകൾ സജ്ജമാണ്. ഈ പദവി കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ നിയോജകമണ്ഡലം എന്ന പദവിയും പുതുക്കാടിനാണ്.

ഈ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ്, അതിനാവശ്യമായ വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന നിർണായകമായ ഇടപെടലായിരിക്കും ഈ പദ്ധതി. എയിഡഡ് സ്കൂളുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും ആധുനികസൗകര്യങ്ങൾ ഉപയോഗിക്കാനുളള അവസരം ഒരുങ്ങുകയാണ്.

Read More >>