തുര്‍ക്കിയില്‍ മൂന്ന് മാസത്തെ അടിയന്തരാവാസ്ഥ

പ്രഖ്യാപനത്തിന് പിന്നാലെ സേനയില്‍ നിന്ന് 5000 പേരെ പുറത്താക്കി. സുരക്ഷാ കൗണ്‍സിലിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചത്.

തുര്‍ക്കിയില്‍ മൂന്ന് മാസത്തെ അടിയന്തരാവാസ്ഥ

ഇസ്താംബുള്‍: തുര്‍ക്കിയില്‍ മൂന്ന് മാസത്തെ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിക്ക് ശ്രമിച്ച ഭീകര സംഘത്തെ അമര്‍ച്ച ചെയ്യാന്‍ അടിയന്തരാവാസ്ഥ അനിവാര്യമാണെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം.

പ്രഖ്യാപനത്തിന് പിന്നാലെ സേനയില്‍ നിന്ന് 5000 പേരെ പുറത്താക്കി. സുരക്ഷാ കൗണ്‍സിലിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചത്.

സൈനികര്‍ക്കിടയിലെ 'വൈറസിനെ' തുടച്ച് വൃത്തിയാക്കുമെന്ന് ഉര്‍ദുഗാന്‍ അങ്കാരയിലെ പ്രസിഡന്റിന്റെ ഭവനത്തില്‍ വെച്ച് പറഞ്ഞു. ജനാധിപത്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.


സൈനികര്‍ക്ക് പുറമേ, ജഡ്ജിമാരെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും അധ്യാപകരേയും പുറത്താക്കിയിട്ടുണ്ട്. 9000 ഓളം പേരാണ് കഴിഞ്ഞ ദിവസം അട്ടിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച്ചയാണ് തുര്‍ക്കിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതായി സൈന്യത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് രംഗത്തെത്തി.

അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലിക്കോപ്റ്റര്‍ ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു.

Read More >>