കംപാഷനേറ്റ് കോഴിക്കോട്: വെബ് സൈറ്റിൽ വിവരങ്ങൾ പുതുക്കി

വെബ് സൈറ്റ് ഫൂട്ടറിൽ നൽകിയിരുന്ന വിവരങ്ങളാണ് പുതുക്കിയത്

കംപാഷനേറ്റ് കോഴിക്കോട്: വെബ് സൈറ്റിൽ വിവരങ്ങൾ പുതുക്കി

കോഴിക്കോട് കളക്ടർ എൻ പ്രശാന്തിന്റെ 'കമ്പാഷനേറ്റ് കോഴിക്കോട്' പ്രോജക്ടിന്റെ പാർട്ണർഷിപ്പ് സംബന്ധിച്ച വിവാദം ഉയരുന്നതിനിടെ ഇതു സംബന്ധിച്ച തിരുത്തലുകൾ വെബ്‌സൈറ്റിൽ. കമ്പാഷനേറ്റ് കോഴിക്കോടിന്റെ വെബ്സൈറ്റ് ഫൂട്ടറിൽ കോഴിക്കോട് കളക്ട്രേറ്റിനും 'ബ്ലൂയോണ്ടർ' എന്ന സ്വകാര്യ സംരംഭത്തിനും ആണ് പാർട്ണർഷിപ്പ് എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നത്. സൗജന്യമായി പ്രവർത്തിക്കുന്ന നിരവധി വളണ്ടിയർമാർ ഉൾപ്പെട്ട ഒരു പ്രോജെക്ടിലെ ഈ 'പബ്ലിക് - പ്രൈവറ്റ്' പാർട്ണർഷിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം

നാരദ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പുതുക്കിയ വിവരപ്രകാരം ജില്ലാ ഭരണകൂടത്തിനൊപ്പം ബ്ലൂയോണ്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ്, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഇൻസ്റ്റിറ്റിയൂട് ഓഫ് പാലിയേറ്റീവ് മെഡിസിൻ, മാതൃഭൂമി, ചില സ്വകാര്യ പ്രായോജകർ എന്നിവർക്കും ബ്ലഡ് ഡോണേഴ്സ് കേരള അടക്കം ആയിരക്കണക്കിന് വളണ്ടിയേഴ്സിനും പാർട്ണർഷിപ്പ് നൽകിയിട്ടുണ്ട്. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂട്ടീവ് നോൺ കൊമേഴ്സ്യൽ നോ ഡെറിവേറ്റീവ് ലൈസൻസ് എന്ന പകർപ്പവകാശ വ്യവസ്ഥ നേരത്തെ വ്യക്തമായി കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ അത് പകർപ്പവകാശ ലോഗോയിൽ സ്ഥാപിച്ച ലിങ്കിലേക്കു ചുരുക്കിയിട്ടുണ്ട്.

കമ്പാഷനേറ്റ് കോഴിക്കോടിന്റെ ഓരോ ചെറിയ വിവരങ്ങളും ഫെയ്‌സ്ബുക്ക് പേജുവഴി അറിയിക്കുന്ന ജില്ലാ കളക്ടറിൽ നിന്നും ഇതുവരെയായി ഇതു സംബന്ധിച്ച് യാതൊരു പോസ്റ്റും ഫേസ്ബുക്കിൽ ഉണ്ടായിട്ടില്ല.

[caption id="attachment_28869" align="aligncenter" width="640"]ഫൂട്ടർ ടെക്സ്റ്റ് പുതുക്കിയ നിലയിൽ ഫൂട്ടർ ടെക്സ്റ്റ് പുതുക്കിയ നിലയിൽ[/caption]

[caption id="attachment_28871" align="aligncenter" width="642"]പഴയ ഫൂട്ടർ പഴയ ഫൂട്ടർ[/caption]