ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; ആറ് ഭീകരരെ വധിച്ചു; ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു

ഇരുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജപ്പാന്‍,ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫഖ് ചൗധരി പറഞ്ഞു. 13 പേരെയാണ് സൈന്യം മോചിപ്പിച്ചത്. ഇതില്‍ രണ്ട് പേര്‍ ശ്രീലങ്കന്‍ പൗരന്‍മാരും ഒരു ഇറ്റലിക്കാരനുമാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്

ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി; ആറ് ഭീകരരെ വധിച്ചു; ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറന്റില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി. ആറ് തീവ്രവാദികളെ സുരക്ഷാ സൈന്യം വധിച്ചു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതായി സൈന്യം സ്ഥിരീകരിച്ചു. തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായും സൈന്യം അറിയിച്ചു.  പത്ത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ബന്ദികളെ മോചിപ്പിച്ചത്.

ഇരുപത് മൃതദേഹം കണ്ടെടുത്തു എന്നും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജപ്പാന്‍,ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫഖ് ചൗധരി പറഞ്ഞു. 13 പേരെയാണ് സൈന്യം മോചിപ്പിച്ചത്. ഇതില്‍ രണ്ട് പേര്‍ ശ്രീലങ്കന്‍ പൗരന്‍മാരും ഒരാൾ  ഇറ്റലിക്കാരനുമാണ്.  മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് അതി ദാരുണമായാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.  ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.


റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അപലപിച്ചു.റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നവര്‍ എന്ത് മുസ്ലീങ്ങള്‍ ആണെന്ന് പ്രധാനമന്ത്രി ചോദിച്ചു. തീവ്രവാദത്തിത് മതമില്ലെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക സമയം രാത്രി ഒന്‍പത് മണിക്കാണ് ഗുല്‍ഷന്‍ മേഖലയിലെ ഹോളി ആര്‍ടിസാന്‍ റസ്‌റ്റോറന്റില്‍ തീവ്രവാദി ആക്രമമുണ്ടായത്.

Read More >>