ഇരുപത്തിനാല് മണിക്കൂറില്‍ 1 ലക്ഷം ലൈക്ക് തികച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ എഫ്ബി പേജ്

മന്ത്രിസഭാ തീരുമാനങ്ങളും, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങളും ഈ പേജിലൂടെ ലഭിക്കും

ഇരുപത്തിനാല് മണിക്കൂറില്‍ 1 ലക്ഷം ലൈക്ക് തികച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ എഫ്ബി പേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളും പരിഗണിക്കുന്ന വിഷയങ്ങളും സംബന്ധിച്ച് ജനങ്ങളോട് സംവദിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ആരംഭിച്ച ഔദ്യോഗിക ഫേസ്‌ബുക്ക് പേജിനെ ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനകം പേജ് 1 ലക്ഷം ലൈക്ക് തികച്ചു കഴിഞ്ഞു.

സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെപ്പറ്റി അപ്പപ്പോള്‍ ജനങ്ങളോട് സംവദിക്കാനാണ് പേജ് തുറക്കുന്നത് എന്ന ആമുഖത്തോടെയാണ് ‘ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്’ എന്ന പ്രൊഫൈലില്‍ പേജ് തുടങ്ങിയിരിക്കുന്നത്.  ഒരുമാസക്കാലത്തെ എല്‍ഡിഎഫ് ഭരണത്തില്‍ എടുത്ത തിരുമാനങ്ങളേയും നടപ്പാക്കിയ പദ്ധതികളേയും സംബന്ധിച്ചും ചീഫ് മിനിസ്‌റ്റേഴ്‌സ് ഓഫീസ് എന്ന പേജിലൂടെ വിശദീകരിക്കുന്നു.

മന്ത്രിസഭാ തീരുമാനങ്ങളും, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങളും ഈ പേജിലൂടെ ലഭിക്കും.

Read More >>