പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു

കിടങ്ങൂര്‍ സ്വദേശി റോബിന്‍ (28) ആണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ വച്ച മരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു

കിടങ്ങൂര്‍: ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ച യുവാവ്  മരിച്ചു. കിടങ്ങൂര്‍ സ്വദേശി റോബിന്‍ (28) ആണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ വച്ച മരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് റോബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.  പിറ്റേദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയ പിതാവിനും റോബിന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കും ഒപ്പാണ്  വിട്ടയച്ചത്. ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റോബിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 6.30 ന് ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടിത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് റോബിനെ കസ്റ്റഡിയില്‍ എടുത്തതെന്നും കസ്റ്റഡില്‍ എടുത്ത സമയത്ത് റോബിന്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും പാല സിഐ ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു. മാത്രമല്ല റോബിന്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്നും ഇക്കാര്യം റോബിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു എന്നും സിഐ പറഞ്ഞു.

Story by
Read More >>