എംഎല്‍എയെ കാണാനില്ലെന്ന് കാട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി

എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്.

എംഎല്‍എയെ കാണാനില്ലെന്ന് കാട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി

എംഎല്‍എയെ കാണാനില്ലെന്ന് കാട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി. കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎല്‍എയുടെ തലവെട്ടം പോലും മണ്ഡലത്തില്‍ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ വിഷ്ണു സുനില്‍ പന്തളം മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞു.

കൊല്ലത്ത് കളക്ട്രേറ്റില്‍ ബോംബ് സ്ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ അവിടെ സന്ദര്‍ശനം നടത്തിയെങ്കിലും സ്ഥലം എംഎല്‍എയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎല്‍എ മുകേഷിനെ കണ്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

Read More >>