രാജ്യാന്തര യോഗാദിനത്തില്‍ മതേതര യോഗയുമായി സിപിഐഎമ്മും

നാളെ വൈകിട്ട് നാലരയ്ക്ക് കൊല്ലത്താണ് മതേതര യോഗാ പ്രദര്‍ശനം അരങ്ങേറുന്നത്. സിപിഐഎം നിയന്ത്രണത്തിന്‍ കീഴിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് യോഗാ സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിച്ചരിക്കുന്നത്. മന്ത്രങ്ങളും പ്രാര്‍ത്ഥനകളുമില്ലാതെ പ്രത്യേകം രൂപപ്പെടുത്തിയ സിലബസനുസരിച്ച് പരിശീലിച്ച ആയിരത്തിലേറെപേരാണ് ഒരേസമയം യോഗ ചെയ്യുന്നത്.

രാജ്യാന്തര യോഗാദിനത്തില്‍ മതേതര യോഗയുമായി സിപിഐഎമ്മും

രാജ്യാന്തര യോഗാദിനത്തില്‍ മതേതര യോഗയുമായി സിപിഐഎം. ആരോഗ്യമുളള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 21 ന് സിപിഐഎം നേതൃത്വത്തില്‍ യോഗ സംഘടിപ്പിക്കുന്നത്.  പരിപാടിയില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

നാളെ വൈകിട്ട് നാലരയ്ക്ക് കൊല്ലത്താണ് മതേതര യോഗാ പ്രദര്‍ശനം അരങ്ങേറുന്നത്. സിപിഐഎം നിയന്ത്രണത്തിന്‍ കീഴിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് യോഗാ സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിച്ചരിക്കുന്നത്. മന്ത്രങ്ങളും പ്രാര്‍ത്ഥനകളുമില്ലാതെ പ്രത്യേകം രൂപപ്പെടുത്തിയ സിലബസനുസരിച്ച് പരിശീലിച്ച ആയിരത്തിലേറെപേരാണ് ഒരേസമയം യോഗ ചെയ്യുന്നത്.

ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് യോഗാ അക്കാദമിയിലൂടെയാണ് ഓരോ ജില്ലകളിലും സിപിഐഎം യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ മാത്രം നാല്‍പ്പത് കേന്ദ്രങ്ങളില്‍ സിപിഐഎം നിലവില്‍ യോഗ പരിശീലിപ്പിക്കുന്നുണ്ട്. മുമ്പ് കണ്ണൂരില്‍ ചുവന്ന പരവതാനി വിരിച്ച് നടത്തിയ മതേതര യോഗയില്‍ എല്ലാ മതസ്ഥര്‍ക്കും യോജിച്ച 35 ആസനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.