യാഹൂ മെസ്സഞ്ചര്‍ ഓഗസ്റ്റ്‌ 5 മുതല്‍ പ്രവര്‍ത്തന രഹിതമാകുന്നു

കഴിഞ്ഞ ഡിസംബറില്‍ യാഹൂ മെസഞ്ചര്‍ വിവിധ പ്ലാറ്റ്ഫോമുകള്‍ക്കായി പുനര്‍ നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ ഓഗസ്റ്റ് 5-ഓട് കൂടി പഴയ മെസ്സഞ്ചര്‍ പ്രവര്‍ത്തനം നിലക്കുമെന്നും പുതിയ പതിപ്പിലേക്ക് മാറാനും യാഹൂ ആവശ്യപ്പെടുന്നു.

യാഹൂ മെസ്സഞ്ചര്‍ ഓഗസ്റ്റ്‌ 5 മുതല്‍ പ്രവര്‍ത്തന രഹിതമാകുന്നു

പ്രമുഖ ഇന്റര്‍നെറ്റ് ചാറ്റിംഗ്  പ്ലാറ്റ്ഫോമായ യാഹൂ മെസ്സഞ്ചറിന് അവസാനമാകുന്നു. ഈ വര്ഷം ഓഗസ്റ്റ്‌ 5-ഓട്കൂടി യാഹൂ മെസ്സഞ്ചര്‍ പ്രവര്‍ത്തനം നിലക്കുന്നതാണെന്ന് യാഹൂ കമ്പനി അധികൃതര്‍ തന്നെ ലോകത്തെ അറിയിച്ചിരിക്കുകയാണ്. യാഹൂവിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

1998-ല്‍ 'യാഹൂ പേജര്‍' എന്ന പേരില്‍ ആരംഭിച്ച മെസ്സഞ്ചര്‍ 18 വര്‍ഷങ്ങളായി പ്രവര്‍ത്തനം തുടരുകയാണ്. പുതിയ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകളുടെ വരവോടെ  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യാഹൂ മെസ്സഞ്ചര്‍ നഷ്ടത്തിലേക്ക് കുതിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബറില്‍ യാഹൂ മെസഞ്ചര്‍ വിവിധ പ്ലാറ്റ്ഫോമുകള്‍ക്കായി പുനര്‍ നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ ഓഗസ്റ്റ് 5-ഓട് കൂടി പഴയ മെസ്സഞ്ചര്‍ പ്രവര്‍ത്തനം നിലക്കുമെന്നും പുതിയ പതിപ്പിലേക്ക് മാറാനും യാഹൂ ആവശ്യപ്പെടുന്നു.

അടുത്തിടെയായി മെയില്‍, സെര്‍ച്ച്, ടംബ്ലര്‍, സ്പോര്‍ട്സ്, ന്യൂസ് ഫിനാന്‍സ് എന്നീ മേഖലകളിലാണ് യാഹൂ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത്. അതിനാല്‍ തന്നെ അടുത്തിടെ യാഹൂ തങ്ങളുടെ പേഴ്സണലൈസ് വിഡ്ജറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തുവാന്‍ പോകുകയാണ്.

Read More >>