ഇന്ത്യക്കാരനായ അശോക് വെമുരി സെറോക്‌സ് ബിസിനസ് സര്‍വീസ് സിഇഒ ആകും

ഫോട്ടോസ്റ്റാറ്റ് മെഷീന്‍ നിര്‍മ്മാതാക്കളായ സെറോക്‌സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് വിഭജിക്കാന്‍ തീരുമാനിച്ചത്. പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ ഒരു കമ്പനിക്ക് കീഴിലും സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുന്ന പുറം കരാര്‍ ബിസിനസുകള്‍ മറ്റൊരു കമ്പനിക്ക് കീഴിലുമാക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യക്കാരനായ അശോക് വെമുരി സെറോക്‌സ് ബിസിനസ് സര്‍വീസ് സിഇഒ ആകും

യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറോക്‌സ് ബിസിനസ് സര്‍വീസിന്റെ സിഇഒ ആയി ഇന്ത്യക്കാരനായ അശോക് വെമുരിയെ തെരഞ്ഞെടുത്തു. സെറോക്‌സ് ഗ്രൂപ്പ് രണ്ടായി പിരിയുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം. വിഭജനം ഔദ്യോഗികമായി നടപ്പിലാകുന്നത് വരെ വെമുരി മാതൃ സ്ഥാപനമായ സെറോക്‌സിന്റെ എക്‌സിക്യൂട്ടീസ് വൈസ് പ്രസിഡന്റ് പദവി വഹിക്കും. ഈ വര്‍ഷം അവസാനത്തോടെ ആകും സെറോക്‌സ് വിഭജിച്ച് രണ്ട് കമ്പനികളാകുക. ഹാര്‍ഡ് വെയര്‍ ഓപ്പറേഷന്‍സ് ബിസിനസ് ഒരു കമ്പനിയുടെ കീഴിലും പുറം കരാര്‍ ബിസിനസ് രണ്ടാമത്തെ കമ്പനിയുടെ കീഴിലുമാകും കൈകാര്യം ചെയ്യുക.


ഫോട്ടോസ്റ്റാറ്റ് മെഷീന്‍ നിര്‍മ്മാതാക്കളായ സെറോക്‌സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന പ്രതിസന്ധി മൂലമാണ് വിഭജിക്കാന്‍ തീരുമാനിച്ചത്. പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ ഒരു കമ്പനിക്ക് കീഴിലും സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുന്ന പുറം കരാര്‍ ബിസിനസുകള്‍ മറ്റൊരു കമ്പനിക്ക് കീഴിലുമാക്കാന്‍ തീരുമാനിച്ചത്.പുതിയ കമ്പനിയില്‍ 96,000 ജീവനക്കാരും 7 ബില്യണ്‍ ഡോളറിന്റെ വരുമാനവുമാണുള്ളത്. സെറോക്സിന് 11 ബില്യണ്‍ ഡോളര്‍ റവന്യുവും 39,000 ജീവനക്കാരുമാണ് ഉണ്ടാവുക.

ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഐ ഗേറ്റ് എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു വെമുരി. 2013 സെപ്റ്റബര്‍ മുതല്‍ 2015 ഒക്‌ബോടര്‍ വരെയുള്ള കാലയളവിലാണ് വെമുരി സിഇഒ ആയി പ്രവര്‍ത്തിച്ചത്. ഐ ഗേറ്റ് പിന്നീട് ഫ്രഞ്ച് കംപ്യൂട്ടര്‍ സര്‍വീസ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു. ഇൻഫോസിസന്റെ ബോർഡ് അംഗമായും വെമുരി പ്രവർത്തിച്ചിട്ടുണ്ട്.

Read More >>