ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഒമ്പത് ലക്ഷം രൂപയാണ് 'സോളാറിന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ വില

ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇസ്രയേല്‍ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയായ സിറില്‍ ലാബ്‌സ്. ഒന്‍പതു ലക്ഷം രൂപയാണ് 'സോളാറിന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ വില.

ഫോണ്‍ സംരക്ഷിക്കാനായി ഫിംഗര്‍ സെന്‍സര്‍, സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനം, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, തുടങ്ങി നിരവധി നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 'സോളാറിന്‍' പോടിയെയും വെള്ളത്തെയും പ്രതിരോധിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.


24 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 4 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നീ സംവിധാനങ്ങള്‍ അടങ്ങിയ , ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്.നാലായിരം എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വാഗ്ദാനം നല്‍കുന്ന സൊളാറിന് 31 മണിക്കൂറാണ് സംസാര ദൈര്‍ഘ്യം.  നിലവില്‍ ലണ്ടനിലുള്ള കമ്പനി ഷോറൂമുകളില്‍ നിന്നും മാത്രമാണ് ഫോണ്‍ ലഭ്യമാകുക.



Read More >>