എന്തിനും ഏതിനും വിക്കിപീഡിയ; എന്താണ് വിക്കിപീഡിയ?

ലോകത്ത് എന്ത് കാര്യത്തെ കുറിച്ച് അറിയാനും ഗൂഗിള്‍ നമ്മളെ സഹായിക്കും, ഗൂഗിളിനെ വിക്കിപീഡിയയും സഹായിക്കും

എന്തിനും ഏതിനും വിക്കിപീഡിയ; എന്താണ് വിക്കിപീഡിയ?

ലോകത്ത് എന്തിനെ കുറിച്ച്അറിയാനും നമ്മള്‍ ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഗൂഗിളിനെ ഒരു കാര്യത്തെ പറ്റി അന്വേഷിക്കുമ്പോള്‍ ഗൂഗിള്‍ ആദ്യം തരുന്നത് അതിനെ കുറിച്ചുള്ള വിക്കിപീഡിയ 'ലിങ്ക്' ആയിരിക്കും. നമ്മള്‍ അറിയാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ച് സമ്പൂര്‍ണ വിവരം നല്‍കാന്‍ ശേഷിയുള്ള വിക്കിപീഡിയയെ കുറിച്ച് കൂടതല്‍ അറിയാം...

2001 ജനുവരി 15നാണ്‌വിക്കിപീടിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ ന്യൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്‍റെ പൂരകസംവിധാനമായാണ്‌ വിക്കിപീടിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെ കടത്തി വെട്ടി വിക്കിപീഡിയ തനതു വ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി.


വിക്കിപീഡിയ (Wikipedia) എന്നത് എല്ലാ ഭാഷകളിലും സ്വത്രന്തവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ളഒരു കൂട്ടായ സംരംഭമാണ്. Free Documentation License പ്രകാരമാണ് വിക്കിപീഡിയ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. GNU Free Documentation License പ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ വിക്കിപീഡിയ എല്ലാകാലവും സ്വത്രന്തവും സൌജന്യവുമാണ്.

ഉപഭോക്താക്കള്‍ തന്നെയാണ് വിക്കിയില്‍ലേഖനങ്ങള്‍എഴുതുന്നത്.ഇതിന് വിക്കി പ്രത്യേക പ്രതിഫലം ഒന്നും നല്‍കുന്നില്ല. വിക്കിയുടെ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്‍റെ അടിസ്ഥാനം.

വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌. 201 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. എട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ഭാഷയില്‍ പ്രമുഖന്‍.

മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.

Story by
Read More >>