എൽഡിഎഫിന്റെ ആദ്യ ബജറ്റ് യുഡിഎഫ് സർക്കാരിനുള്ള കുറ്റപത്രമാകും; കണക്കുകൾ നിരത്തി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങൾ വ്യക്തമാക്കുന്ന ധവളപത്രം ഇന്ന് സഭയിൽ അവതരിപ്പിക്കും. വരുമാന തകർച്ചയുടെ വ്യക്തമായ കാരണങ്ങൾ നിരത്തിയുള്ള ധവളപത്രം അക്ഷരാർത്ഥത്തിൽ കഴിഞ്ഞ സർക്കാരിന്റെ കുറ്റപത്രമാകും. ധവളപത്രത്തിന്റെ അവസാനരൂപം തയ്യാറാക്കിയതായി ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നികുതി വരുമാനം കുത്തനെ ഇടിയാനുള്ള കാരണങ്ങൾ, നികുതി പിരിവിലെ അലംഭാവങ്ങൾ, അനാവശ്യ ചെലവുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചയ്ക്ക് വരും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നികുതി നിരക്കുകൾ വർദ്ധിപ്പിച്ചെങ്കിലും അത് പിരിച്ചെടുക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ച കാണിച്ചു. ഉദ്യോഗസ്ഥ തലത്തിലും കൂട്ടായ പ്രവർത്തനമുണ്ടായില്ല. നികുതി വരുമാനത്തിലെ കുറവാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ധവളപത്രത്തിലെ പ്രധാന നിരീക്ഷണം. ഇതാണ് ധവളപത്രത്തെ കഴിഞ്ഞ സർക്കാരിനുള്ള കുറ്റപത്രമാക്കുന്നത്.

നികുതി വരുമാനത്തിലെ കുറവും ചെലവുകളിലെ വൻ വർദ്ധനവും പ്രതിസന്ധി രൂക്ഷമാക്കിയതായി തോമസ് ഐസക് വ്യക്തമാക്കുന്നു. പ്രതിസന്ധിയെക്കുറിച്ചുള്ള സംശയങ്ങൾ ധവളപത്രം വായിക്കുന്നതോടെ തീരുമെന്നാണ് തോമസ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഈ മന്ത്രിസഭ അധികാരത്തി വന്നപ്പോൾ ട്രഷറിയിൽ കാശ് എത്ര ഉണ്ടായിരുന്നു എന്നുള്ളതാണല്ലോ ഒരു തർക്കവിഷയം. ഇതടക്കം കഴിഞ്ഞ ഒന്നരമാസമായി കേരളത്തിൽ നടക്കുന്ന ധനസ്ഥിതി സംബന്ധിച്ച തർക്കവിഷയങ്ങളോരോന്നും വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്ന രേഖയാണിത്. വിരസമായ കണക്കുകളെ ലളിതമായ ഗ്രാഫുകളിലൂടെ വിശദീകരിക്കുന്നതിന് ധവളപത്രം വിജയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇതിനായി ശേഖരിച്ച കണക്കുകളുടെ വമ്പൻശേഖരത്തിന്റെ ചെറിയ ഭാഗം മാത്രമേ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളൂ. സമയം ഇല്ല എന്നുള്ളതുതന്നെയാണ് കാരണം. അതുകൊണ്ട് ഫിനാൻസ് സെക്രട്ടറി എബ്രഹാമുമായി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അവസാന മിനുക്കുപണികൾ നടത്തിയപ്പോൾ ഒരു പുതിയ ചിന്ത വന്നു . രൂക്ഷമായ ധനപ്രതിസന്ധിയുടെ കാലത്തും പാവങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാതെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുവാനുള്ള വൻ നിക്ഷേപ കുതിപ്പിനുള്ള വികസനതന്ത്രത്തെ സംബന്ധിച്ച് സൂചന നൽകിക്കൊണ്ടാണ് ധവളപത്രം അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് വ്യക്തമാക്കി.

Story by
Read More >>