മഥുര സംഘര്‍ഷത്തിന്റെ രാഷ്ട്രീയ നിറം ഏത് ?

മഥുരയിലെ നിലവിലെ അരക്ഷിതാവസ്ഥയ്ക്കു കാരണം സ്വാധീന്‍ ഭാരത് വിധിക് സത്യാഗ്രഹി (എസ്ബിവിഎസ്), സ്വാധീന്‍ സുഭാഷ് ഭാരത് സുഭാഷ് സേന(എസ്ബിഎസ്എസ്) എന്നീ രണ്ടു സംഘടനകളാണ്.ഈ സംഘടനാനുകൂലികള്‍ക്കു മഥുരയിലെ ജവഹര്‍ ബാഗില്‍ 260 ഏക്കര്‍ കൈവശമുണ്ട്. സ്വയം സത്യാഗ്രഹികളെന്നു വിളിക്കുന്ന ഇവര്‍ ജവഹര്‍ ബാഗിലേക്കു വന്നത് മധ്യപ്രദേശിലെ സാഗറില്‍ നിന്നാണ്.

മഥുര സംഘര്‍ഷത്തിന്റെ രാഷ്ട്രീയ നിറം ഏത്  ?

നിയമ സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശ് രാഷ്ട്രീയം  വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ചര്‍ച്ചയാക്കാനുതകുന്ന    പ്രശ്നങ്ങളുടെ പരമ്പരയില്‍ അവസാനത്തെതാണ് രണ്ടു പോലീസുകാരുടെ കൊലപാതകം. കൊലയ്ക്ക് ശേഷം കുറ്റപ്പെടുത്തലുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കന്നു. ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ (എസ്പി)യുടെ ഭരണ പരാജയമായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും ഇതിനെ കാണുന്നത്. അതേ സമയം ഇക്കാര്യത്തില്‍  രഹസ്യാന്വേഷണ വിഭാഗത്തിന് പരാജയം സംഭവിച്ചതായി എസ്പി സര്‍ക്കാര്‍ അംഗീകരിക്കുന്നുമുണ്ട്. അങ്ങനെയിരിക്കെ  യുപിയിലെ  സര്‍ക്കാര്‍ സംവിധാനത്തെ വെല്ലാന്‍ കഴിവുള്ള ഗൂഢ സംഘങ്ങള്‍ എതെന്നതു പ്രസക്തമായ ചോദ്യമാണ്.


ഇത്തരം സംഘടനകളുടെ രാഷ്ട്രീയ സ്വഭാവം  എന്താണ് ?  എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന യാതൊരുവിധ അടയാളവും ലഭ്യമല്ല താനും. ഇവയെ കുറിച്ചു ധാരണയുണ്ടായാല്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ ചില കൂട്ടി ചേര്‍ക്കലുകള്‍ വ്യക്തമാവും. മഥുരയിലെ  നിലവിലെ അരക്ഷിതാവസ്ഥയ്ക്കു കാരണം സ്വാധീന്‍ ഭാരത് വിധിക് സത്യാഗ്രഹി (എസ്ബിവിഎസ്), സ്വാധീന്‍ സുഭാഷ് ഭാരത് സുഭാഷ് സേന(എസ്ബിഎസ്എസ്) എന്നീ രണ്ടു സംഘടനകളാണ്.

ഈ സംഘടനാനുകൂലികള്‍ക്കു  മഥുരയിലെ ജവഹര്‍ ബാഗില്‍ 260 ഏക്കര്‍ കൈവശമുണ്ട്. സ്വയം സത്യാഗ്രഹികളെന്നു വിളിക്കുന്ന  ഇവര്‍ ജവഹര്‍ ബാഗിലേക്കു വന്നത് മധ്യപ്രദേശിലെ സാഗറില്‍ നിന്നാണ്. ഡല്‍ഹിയിലായിരുന്നു റാലി  സമാപിക്കേണ്ടിയിരുന്നത്.  പക്ഷേ  3000 വരുന്ന അണികള്‍  സ്പ്രൈൗലിംഗ് പാര്‍ക്ക് കയ്യേറി. പിരിഞ്ഞു പോവാന്‍ മഥുര ഭരണകൂടം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അവരതിനു വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെടുകയും കയ്യേറ്റക്കാരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്.  ഇതു വ്യാഴാഴ്ച വൈകുന്നേരം നേരിയ സംഘര്‍ഷത്തിനു ഇടവരുത്തിയിരുന്നു. എസ്ബിഎസ്എസ് 2013 ലാണ് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തതെന്നു ഇന്ത്യന്‍ എക്സപ്രസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  യഥാര്‍ത്ഥ അനുധാവകരാണ് തങ്ങളെന്നാണ് അവരുടെ  അവകാശവാദം. എസ്ബിഎസ്എസിന്റെ ഫെയ്സ് ബുക്ക് പേജില്‍ പ്രധാന ആവശ്യങ്ങളും പങ്കുവെക്കുണ്ട്. ബ്രട്ടീഷ് ഇന്ത്യ കറന്‍സിക്കു പകരം നേതാജിയുടെ ഹിന്ദ് ബാങ്ക് കറന്‍സി നടപ്പില്‍ വരുത്തണമൊണ് അവയിലൊന്ന്. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തിഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അവര്‍ താല്‍പര്യപ്പെടുന്നുണ്ട് .

സ്വാധീന്‍ ഭാരത് വിധിക് സത്യാഗ്രഹി പ്രധാനമായും വീരപുരുഷന്‍ ജെയ് ഗുരുദേവിന്റെ അനുയായികളാണ്. എസ്ബിഎസ്എസിനു സമാനമായ കാര്യങ്ങള്‍ ഇവരും ആവശ്യപ്പെടുുണ്ട്. എസ്ബിവിസ് ആസാദ് ഭാരത് വിധിക് വിചാരിക് ക്രാന്തി സത്യാഗ്രഹി എ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്. തങ്ങള്‍ക്ക് കേന്ദ്രീകൃത നേത്യത്വം ഇല്ലെന്നു അവരുടെ  ഫെയ്സ് ബുക്ക് പേജില്‍ പറയുന്നു. ജെയ് ഗുരുദേവ് ആണ് യഥാര്‍ഥ നേതാജിയെന്നാണ്  ഇവരുടെ വിശ്വാസം. അദ്ദേഹം 2012 ല്‍ മരണമടഞ്ഞ ശേഷം അനുയായികളും ആശ്രമം ട്രസ്റ്റീകളും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിമുണ്ട് ഏറെ സ്വാധീനമുള്ള ഒരു രാഷ്ട്രീയക്കാരന്‍ ഗോഡ്സ്മാനിന്റെ ഡ്രൈവരെ ഗുരുദേവിന്റെ പിന്തുടര്‍ച്ചക്കാരനായി' വാഴിക്കാന്‍ ശ്രമിച്ചിരുന്നതായി റെഡിഫ് ന്യൂസ് എന്ന ന്യൂസ് വെബ് സൈറ്റ് ആരോപിച്ചിരുന്നു.ഗോഡ്സ് മാന്‍ ദീര്‍ഘകാലം കൈവശം വെച്ചിരുന്ന ഭൂമി ഈ രാഷ്ട്രീയക്കാരന്‍ സ്വന്തമാക്കിയെന്നും പറയപ്പെടുന്നു.

ഒരു സംഘടന മരണം വരിച്ച ഒരാളോടുള്ള രാജഭക്തിമൂലം ആ വ്യക്തിക്കു  ദിവ്യത്വം കല്‍പ്പിക്കുക എന്നു പറയുന്നതു അത്യപൂര്‍വ്വമായ കാര്യമാണ്. അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ നിന്നു എത്തരത്തിലാണ് സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടു കിടക്കുന്നത് എന്നു വ്യക്തമല്ല താനും. എന്നാല്‍ നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും ഇവര്‍ പരിചയപ്പെടുത്തുത് വളരെ കൗതുകകരമാണ്. നെഹ്റുവിനെ ഒരു പാശ്ചാത്യനായി ചിത്രീകരിക്കുതോടൊപ്പം  സാംസ്‌കാരികമായി ഒരു മുസ്ലീമാണ് നെഹ്റുവെന്നും പറയന്നു. എന്നാല്‍ സുഭാഷ് ചന്ദ്രബോസ് ഭഗവത്ഗീതയില്‍ നിന്നു പാഠമുള്‍ക്കൊണ്ട വ്യക്തിയായാണ് സംഘടന ചിത്രീകരിക്കുന്നത്.

2014 ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നെഹ്റുവിനെ ലക്ഷ്യം വെക്കുകയും നേതാജിയെ വീരപുരുഷനായി ഉയര്‍ത്തിക്കാട്ടുന്ന രീതി ഹിന്ദുത്വ വാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍  തുടര്‍ന്നു വരികയാണ്. മഥുരയിലും യു പി യിലെ മറ്റിടങ്ങളിലും നാശം വിതയ്ക്കുന്ന  ഇത്തരം സംഘടനകള്‍  ആദര്‍ശപരമായി ഹിന്ദുത്വ ശക്തികളുമായി ചേര്‍ന്നു പോവുന്നവയാണെുന്നു ആര്‍ക്കും വ്യക്തവാകും. എന്നു മാത്രമല്ല ആര്‍ക്കും തഴയാന്‍ കഴിയാത്തത്ര വലിയ സമാനതകള്‍ ഇവകള്‍ക്കിടയിലുണ്ട് താനും.