ജലസുരക്ഷയുടെ പ്രാഥമിക പാഠങ്ങള്‍; ജല അപകടങ്ങളിലെടുക്കേണ്ട കരുതലുകള്‍ ഓര്‍മ്മപ്പെടുത്തി ഒരു വീഡിയോ

വെള്ളത്തില്‍ വീണവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്താലും പ്രാഥമിക ശുശ്രൂഷയുടെ അഭാവം നിമിത്തം മരണം സംഭവിക്കുന്നുണ്ട്. ഇതിലധികവും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. വെള്ളത്തില്‍ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താല്‍ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവര്‍ക്കും അജ്ഞാതമാണ് എന്നുള്ളതാണ് സത്യം. മാത്രമല്ല ഇക്കാര്യത്തില്‍ പല തെറ്റിദ്ധാരണകളും പലരും പിന്തുടരുന്നുമുണ്ട്.

ജലസുരക്ഷയുടെ പ്രാഥമിക പാഠങ്ങള്‍; ജല അപകടങ്ങളിലെടുക്കേണ്ട കരുതലുകള്‍ ഓര്‍മ്മപ്പെടുത്തി ഒരു വീഡിയോ

കായലുകളുടേയും പുഴകളുടേയും നാടായ കേരളത്തില്‍ ജലം മൂലം ജീവിതം നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെക്കൂടുതലാണ്. ഏതാണ്ട് 1500 പേരാണ് കേരളത്തില്‍ പ്രതിവര്‍ഷം മുങ്ങി മരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിന കണക്കുകള്‍ നോക്കുകയാണെങ്കില്‍ ശരാശരി 5 പേരാണ് സംസ്ഥാനത്ത് ജലമരണങ്ങള്‍ക്ക് ഇരയാകുന്നത്.

എന്നാല്‍ വെള്ളത്തില്‍ വീണവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുത്താലും പ്രാഥമിക ശുശ്രൂഷയുടെ അഭാവം നിമിത്തം മരണം സംഭവിക്കുന്നുണ്ട്. ഇതിലധികവും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ്. വെള്ളത്തില്‍ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താല്‍ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവര്‍ക്കും അജ്ഞാതമാണ് എന്നുള്ളതാണ് സത്യം. മാത്രമല്ല ഇക്കാര്യത്തില്‍ പല തെറ്റിദ്ധാരണകളും പലരും പിന്തുടരുന്നുമുണ്ട്.


ഉദാഹരണത്തിന് വെള്ളത്തില്‍ നിന്നും പുറത്തെടുക്കുന്ന വ്യക്തിയുടെ വയറിൽ ഞെക്കി ഉള്ളിലുള്ള ജലം പുറത്തുകളയുകയാണ് പ്രധാനമെന്ന തരത്തില്‍ പൊതു ജനങ്ങളില്‍ ധാരണയുണ്ട്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നുള്ളതാണ് വിദഗ്ദാഭിപ്രായം.

ഇത്തരത്തില്‍ ജലസുരക്ഷയും ജല അപകടങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനങ്ങളുടേയും പ്രധാന പാഠങ്ങളുള്‍പ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ചിലര്‍. ശ്രീ.മുരളി തുമ്മാരുകുടിയുടെ സഹായത്തോടെ മണ്‍സൂണ്‍ മീഡിയയാണ് ഈ വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നരത് വിപിന്‍ വില്‍ഫ്രഡാണ്.

https://www.youtube.com/watch?v=AFSL0s4kJ_Y