സ്ത്രീ കേന്ദ്രീകൃത ആക്ഷന്‍ സിനിമകള്‍ വരണം: അനുഷ്‌ക ശര്‍മ

ഹോളിവുഡ് ചിത്രം ചാര്‍ളീസ് ഏഞ്ചല്‍സ് പോലുള്ള സിനിമകള്‍ ബോളിവുഡിലും ഉണ്ടാകണമെന്നാണ് ആഗ്രമെന്നും നടി പറഞ്ഞു. സുല്‍ത്താനില്‍ ഗുസ്തി താരമായാണ് അനുഷ്‌ക എത്തുന്നത്.

സ്ത്രീ കേന്ദ്രീകൃത ആക്ഷന്‍ സിനിമകള്‍ വരണം: അനുഷ്‌ക ശര്‍മ

ബോളിവുഡില്‍ സ്ത്രീ കേന്ദ്രീകൃത ആക്ഷന്‍ സിനിമകള്‍ വരണമെന്ന് നടി അനുഷ്‌ക ശര്‍മ. താന്‍ നായികയാകുന്ന ബോളിവുഡ് ചിത്രം സുല്‍ത്താന്റെ പ്രചരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഹോളിവുഡ് ചിത്രം ചാര്‍ളീസ് ഏഞ്ചല്‍സ് പോലുള്ള സിനിമകള്‍ ബോളിവുഡിലും ഉണ്ടാകണമെന്നാണ് ആഗ്രമെന്നും നടി പറഞ്ഞു. സുല്‍ത്താനില്‍ ഗുസ്തി താരമായാണ് അനുഷ്‌ക എത്തുന്നത്.

ഗുസ്തി താരമായാണ് അഭിനയിച്ചതെങ്കിലും മികച്ച ആക്ഷന്‍ ചിത്രത്തിനായാണ് താരം കാത്തിരിക്കുന്നത്. ഗുസ്തിയെ ആക്ഷനായി കാണാന്‍ കഴിയില്ലെന്നും അതൊരു കായിക ഇനമാണെന്നും താരം പറയുന്നു.

സല്‍മാന്‍ ഖാനാണ് സുല്‍ത്താനില്‍ നായകനായി എത്തുന്നത്. സല്‍മാന്റെ പതിവ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അലി അബ്ബാസ് സഫര്‍ ആണ് സുല്‍ത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഈദിന് ചിത്രം പുറത്തിറങ്ങും.