റംസാന് മദ്യം വിളമ്പി, ഹോട്ടല്‍ ജീവനക്കാരിയെ മുസ്ലീം യുവാക്കള്‍ ആക്രമിച്ചു

റംസാന്‍ വ്രതമനുഷ്ടിക്കുന്ന ഈ മാസത്തില്‍ ഭക്ഷണശാലയില്‍ മദ്യം വിളമ്പിയെന്നാരോപ്പിച്ച് രണ്ടു മുസ്ലീം യുവാക്കള്‍ ടുനെഷ്യന്‍ സ്വദേശിനിയായ മുസ്ലീം ഹോട്ടല്‍ ജീവനക്കാരിയെ ആക്രമിച്ചു.

റംസാന് മദ്യം വിളമ്പി, ഹോട്ടല്‍ ജീവനക്കാരിയെ മുസ്ലീം യുവാക്കള്‍ ആക്രമിച്ചു

പാരിസ്:  റംസാന്‍ വ്രതമനുഷ്ടിക്കുന്ന ഈ മാസത്തില്‍ ഭക്ഷണശാലയില്‍ മദ്യം വിളമ്പിയെന്നാരോപ്പിച്ച് രണ്ടു മുസ്ലീം യുവാക്കള്‍ ടുനെഷ്യന്‍ സ്വദേശിനിയായ മുസ്ലീം  ഹോട്ടല്‍ ജീവനക്കാരിയെ ആക്രമിച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലാണ് സംഭവം.

തന്നെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും അതില്‍ഒരാള്‍ തന്നെ നിരവധി തവണ 'വേശ്യ' എന്ന് വിളിച്ചു അപമാനിച്ചുവെന്നും മര്‍ദനമേറ്റ ജീവനക്കാരി പറഞ്ഞു. റംസാന്‍ കാലത്ത്മദ്യംവിളമ്പിയ നിന്നെ ദൈവം ശിക്ഷിക്കുമെന്ന് പറഞ്ഞാണ് അവര്‍ ആക്രമിച്ചത് എന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയെ മര്‍ദ്ദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഉടന്‍ തന്നെ അവര്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

ഫ്രാന്‍സില്‍ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം.

Story by
Read More >>