''പദവിയുടെ കാര്യം പിന്നീട്'': വിഎസ്

സര്‍ക്കാരില്‍ തന്‍റെ പദവി സംബന്ധിച്ച കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.


തിരുവനന്തപുരം: പിണറായി സര്‍ക്കാരില്‍ പുതിയ പദവി സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ വിഎസ് അച്യുതാനന്ദന്റെ ഓഫീസ് എംഎല്‍എ ഹോസ്റ്റലില്‍ തുറന്നു.


എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലെ റൂം നമ്പര്‍ 1-D യില്‍ ഓഫീസ് പ്രവര്‍ത്തിച്ചുതുടങ്ങി.  തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ രാവില 11 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ വിഎസ് ഓഫീസില്‍ സന്ദര്‍ശകരെ സ്വീകരിക്കും.  താമസം നഗരത്തിന്റെ ഉള്‍പ്രദേശത്തായതിനാല്‍ സന്ദര്‍ശകരുടെ സൗകര്യം പരിഗണിച്ചാണ് ഓഫീസ് എംഎല്‍എ ഹോസ്റ്റലില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും വിഎസ് അറിയിച്ചു.


എല്ലാ എംഎല്‍എമാര്‍ക്കുമുള്ള ഓഫീസും സംവിധാനങ്ങളുമാണ് ഇപ്പോള്‍ വിഎസിനുമുള്ളത്. ഇന്ന് രാവിലെ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്നും തന്റെ പദവിയുടെ കാര്യം പിന്നീട് അറിയാമെന്നും വിഎസ് പറഞ്ഞു.

Read More >>