സർക്കാർ നിശ്ചയിക്കുന്ന പദവി ഏറ്റെടുക്കാനൊരുങ്ങി വി.എസ്

ആലങ്കാരിക പദവിയോടു താൽപര്യമില്ലെന്നു മുമ്പ് സൂചിപ്പിച്ചിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ ക്യാമ്പിനറ്റ് റാങ്കോടെ സർക്കാറിന്‍റെ ഭാഗമായി നിൽക്കുവാൻ വി.എസ് തയ്യാറാകുന്നു.

സർക്കാർ നിശ്ചയിക്കുന്ന പദവി ഏറ്റെടുക്കാനൊരുങ്ങി വി.എസ്

പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാറിൽ, ക്യാബിനറ്റ് പദവി ഏറ്റെടുക്കാൻ തയ്യാറായി വി.എസ്.അച്ചുതാനന്ദൻ. പദവിയെ സംബന്ധിച്ച വ്യക്തമായ ധാരണ നാളെ  ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും എന്നു കരുതപ്പെടുന്നു. ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്കായിരിക്കും വി.എസിനെ പരിഗണിക്കുക എന്ന സൂചനയുമുണ്ട്.

ആലങ്കാരിക പദവിയോടു താൽപര്യമില്ലെന്നു മുമ്പ് സൂചിപ്പിച്ചിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ ക്യാമ്പിനറ്റ് റാങ്കോടെ സർക്കാറിന്‍റെ 

 ഭാഗമായി നിൽക്കുവാൻ വി.എസ് തയ്യാറാകുന്നു. പാർട്ടി ഘടകങ്ങളിലാണ് താൻ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നതെന്നു വി.എസ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ഘടകത്തിലെ പദവിയാണ് വി എസ് ആഗ്രഹിക്കുന്നതെങ്കിലും, പാർട്ടി അനുകൂല നിലപാടെടുത്തിട്ടില്ല. ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗത്തിനു മുമ്പ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി വി.എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ക്യാബിനറ്റ് റാങ്കോടെ കൂടിയുള്ള പദവി വി.എസിനു നൽകാൻ തത്വത്തിൽ ധാരണയായിരുന്നുവെങ്കിലും, വി.എസ് അതിനു താൽപര്യപ്പെട്ടിരുന്നില്ല. വി.എസിന്റെ പദവി സംബന്ധിച്ച ധാരണയ്ക്ക് നാളെ അന്തിമരൂപം കൈവരുമെന്നു പ്രതീക്ഷിക്കുന്നു.

Read More >>