നേമത്ത് കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് ജെഡിയു

ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാന്‍ കോണ്‍ഗ്രസ് ജെഡിയുവിനെ ബലിയാടാക്കുകയായിരുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസിന് ഓരോ ബൂത്തിലും ലഭിക്കുന്ന വോട്ട് കണക്ക് കൈമാറി. ഇതിന് പകരമായി തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന ധാരണയും ഉണ്ടാക്കി.

നേമത്ത് കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് ജെഡിയു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചെന്ന് ജെഡിയു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് മറിച്ചെന്നാണ് ജെഡിയു ഉയര്‍ത്തുന്ന വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജെഡിയും ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം. കോണ്‍ഗ്രസിലെ ഒരു മുന്‍ മന്ത്രിയാണ് വോട്ട് കച്ചവടത്തിന് ചുക്കാന്‍ പിടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു.

ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാന്‍ കോണ്‍ഗ്രസ് ജെഡിയുവിനെ ബലിയാടാക്കുകയായിരുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസിന് ഓരോ ബൂത്തിലും ലഭിക്കുന്ന വോട്ട് കണക്ക് കൈമാറി. ഇതിന് പകരമായി തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന ധാരണയും ഉണ്ടാക്കി.

നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13860 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ 6388 വോട്ടിന്റെ കുറവ് ഇത്തവണയുണ്ടായി. രാജഗോപാലിന്റെ വിജയത്തിന് കാരണം വോട്ട് കച്ചവടമാണെന്ന് നേരത്തെ ഇടത് മുന്നണിയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫില്‍ നിന്ന് ഇതാദ്യമായാണ് ഇത്തരമൊരു വിമര്‍ശനം ഉയരുന്നത്.

Story by
Read More >>