'തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്': സുധീരന്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

മദ്യനയത്തില്‍ പുനഃപരിശോധനയില്ലയെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും  ആവശ്യമായ തിരുത്തലുകള്‍ വരുത്തി ബൂത്തുതലം മുതല്‍ കെപിസിസി വരെ പുനഃക്രമീകരണം നടത്തുമെന്നും തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദ്വിദിന വിശകലന ക്യാംപിനു ശേഷം പ്രതികരിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നയരേഖ തയാറാക്കാന്‍വിഡി സതീശന്‍ കണ്‍വീനറായ ഉപസമിതിയെ നിയോഗിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വിയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.