"ബാങ്കുകളുടെ ലയന തീരുമാനം പ്രതിഷേധാര്‍ഹം": വിഎം സുധീരന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളേയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും കേന്ദ്രസര്‍ക്കാര്‍ അതില്‍നിന്നു പിന്തിരിയണമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

എസ്ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത് കേരളത്തിന്റെ വികസനതാല്‍പര്യങ്ങള്‍ക്കെതിരാണ്. കേരളത്തിനകത്ത് 852 ശാഖകളിലായി 75000 കോടി രൂപയുടെ നിക്ഷേപങ്ങളാണുള്ളത്. 40,000 കോടി രൂപയുടെ വിവിധ വായ്പകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലും, ചെറുകിട വ്യവസായരംഗത്തും ഏറ്റവുമധികം വായ്പ കേരളത്തില്‍ നല്‍കിയിട്ടുള്ളത് എസ്ബിറ്റിയാണ്.

സംസ്ഥാനത്തെ വിവിധ പൊതുമേഖലസ്ഥാപനങ്ങള്‍ക്ക് ഏറ്റവും അധികം വായ്പ നല്‍കിയിട്ടുള്ളതും എസ്ബിറ്റിയാണ്. കേരളം ആസ്ഥാനമായിട്ടുള്ള ഏക വാണിജ്യ പൊതുമേഖലാ ബാങ്ക് ഇല്ലാതാക്കുന്ന സ്ഥിതിയാണ് എസ്.ബി.റ്റി. ലയനത്തിലൂടെ ഉണ്ടാകുന്നത്.
അതാത് സംസ്ഥാനങ്ങളിലെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം ഈ ലയനത്തിലൂടെ ഇല്ലാതാക്കുകയാണ്.

രാജ്യത്ത് ദുര്‍ബലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പല ബാങ്കുകളുടെയും നില മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കാതെ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ബാങ്കുകളെത്തന്നെ ലയിപ്പിക്കുവാന്‍ നടത്തുന്ന ഈ ശ്രമം യുക്തിരഹിതമാണ്.

സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണ്. എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Read More >>