കേരളം വീണ്ടും പനിക്കിടക്കയിലേക്ക്‌

കഴിഞ്ഞ മാസം പനി ബാധിച്ചത് 1,28639 പേര്‍ക്കാണ്. ഈ മാസംആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ പനി റിപ്പോർട്ട് ചെയ്തത് 30000 പേർക്കാണ്. മലേറിയ , എലിപ്പനി , ഡെങ്കിപ്പനി , ചിക്കുന്‍ ഗുനിയ ,ടൈഫോയ്ഡ് , ഹെപ്പറ്റൈറ്റിസ് എ ,ബി എന്നിവയാണ് കണ്ടു വരുന്നത് . ഈ മാസം നാലു ദിവസത്തിനകം അഞ്ച് ടൈഫോയ്ഡ് , 14 ടൈഫോയ്ഡ് , 22 എലിപ്പനി ഇവ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്

കേരളം വീണ്ടും പനിക്കിടക്കയിലേക്ക്‌

കോഴിക്കോട് . സംസ്ഥാനം പകര്‍ച്ച പനിയുടെ ഭീഷണിയില്‍ .ഒരു ദിവസം 7600 ൽ അധികം പേര്‍ക്കാണ് പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തത് . കഴിഞ്ഞ നാല് ദിവസത്തിനിടെ  31429 പേര്‍ക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ മാസം പനി ബാധിച്ചത് ഒന്നെകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് . ഈ മാസം ഈ നില തുടര്‍ന്നാല്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പനി ബാധിതരാകും . സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ നേടിയവരുടെ കണക്ക് പ്രകാരമാണിത് . സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് പൂര്‍ണമായും ലഭ്യമല്ലാത്തതിനാല്‍ പനി ബാധിതരുടെ എണ്ണം ഇതിലും വർധിക്കാനാണ് സാധ്യത.


മലേറിയ , എലിപ്പനി , ഡെങ്കിപ്പനി , ചിക്കുന്‍ ഗുനിയ ,ടൈഫോയ്ഡ് , ഹെപ്പറ്റൈറ്റിസ് എ ,ബി എന്നിവയാണ് കണ്ടു വരുന്നത് . ഈ മാസം നാലു ദിവസത്തിനകം അഞ്ച് ടൈഫോയ്ഡ് , 14 ടൈഫോയ്ഡ് , 22 എലിപ്പനി ഇവ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് . എന്നാല്‍ കഴിഞ്ഞ മാസം 445 ഡെങ്കിപ്പനിയും , 3 22 ടൈഫോയ്ഡ് , 126 എലിപ്പനി , 52 മലേറിയ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത് .ഹൈപ്പറ്റൈറ്റിസ് എ 99 പേര്‍ക്കും 91 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും കണ്ടെത്തിയിരുന്നു .സാധാരണ പനി 128639 പേര്‍ക്കാണ് ബാധിച്ചത് .മലപ്പുറം , തിരുവനന്തപുരം ജില്ലകളിലാണ് പനി കൂടുതല്‍ കണ്ടു വരുന്നത് .

Story by