അഴിമതിക്കാരുടെ കണക്കെടുത്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്‌

കൈക്കൂലി വാങ്ങുകയും ക്രമക്കേടു നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങി വിജിലൻസ്

അഴിമതിക്കാരുടെ കണക്കെടുത്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്‌

തിരുവനന്തപുരം:∙ കൈക്കൂലി വാങ്ങുകയും ക്രമക്കേടു നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങി വിജിലൻസ്. കടുത്ത അഴിമതിയാരോപണം നേരിടുന്ന വകുപ്പുകളുടെയും അവിടെയുള്ള ഉദ്യോഗസ്ഥരുടെയും മേൽ വിജിലൻസ് വിഭാഗത്തിന്റെ കണ്ണുകൾ കൃത്യമായെത്തണമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു.

ഓരോ ജില്ലയിലും അഴിമതിക്കു ‘പേരുകേട്ട’ ഓഫിസുകളെ തരംതിരിച്ചു ഡേറ്റ ബാങ്ക് ആയി സൂക്ഷിക്കുമെന്നും നേരത്തെ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അഴിമതിക്കേസുകളിൽ പിടിയിലായവരും കേസുകൾ നിലവിലുള്ളവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

പിടിക്കപ്പെട്ടിട്ടില്ലാത്ത അഴിമതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും വിജിലൻസ് ഡയറക്ടർ നേരിട്ടെത്തി വിജിലൻസ് ഉദ്യോഗസ്ഥരിൽനിന്ന് അഭിപ്രായങ്ങൾ തേടുകയും പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുമെന്നാണ് സൂചന.

Read More >>