ഗോവിന്ദപുരം ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചവറ്റുകുട്ടയില്‍ നിന്നും കൈക്കൂലിയായി കണ്ടെത്തിയത് 39,500 രൂപ

വിജിലന്‍സ് സംഘം ലോറി ഡ്രൈവര്‍മാരുടെ വേഷത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ചെക്പോസ്റ്റ് പരിസരത്ത് എത്തിയിരുന്നു. ചെക്‌പോസ്റ്റില്‍ നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടു നിന്ന സംഘം രാത്രിയില്‍ തിരക്കൊഴിഞ്ഞ ശേഷം അതേവേഷത്തില്‍ അകത്ത് പ്രവേശിച്ചാണ് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധന ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി വരെ നീണ്ടു.

ഗോവിന്ദപുരം ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചവറ്റുകുട്ടയില്‍ നിന്നും കൈക്കൂലിയായി കണ്ടെത്തിയത് 39,500 രൂപ

ഡയറക്ടറായി ജേക്കബ് തോമസ് അധികാരമേറ്റെടുത്തതോടെ പുതിയ മുഖം കൈവന്ന വിജിലന്‍സ് ഗോവിന്ദപുരം ആര്‍ടിഒ ചെക്പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചവറ്റുകൊട്ടയില്‍ 39,500 രൂപ കണ്ടെത്തി. പരിശോധനാ സംഘം എത്തിയെന്നറിഞ്ഞ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ തുക പേപ്പറുകള്‍ക്കൊപ്പം ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ പണമാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി കടന്ന് ചെക്പോസ്റ്റിലെത്തുന്ന വാഹനങ്ങളില്‍നിന്നും പിരിവ് വ്യാപകമാണെന്ന ലോറി ഉടമകളുടെ പരാതിയിന്മേലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതേസമയം പകല്‍ സമയം പിരിച്ചെടുത്ത 50,000 ത്തിലധികം രൂപയുമായി ഏജന്റ് മുങ്ങിയതായി വിവരമുണ്ട്. ഇയാള്‍ക്കു വേണ്ടി വിജിലന്‍സ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

വിജിലന്‍സ് സംഘം ലോറി ഡ്രൈവര്‍മാരുടെ വേഷത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ചെക്പോസ്റ്റ് പരിസരത്ത് എത്തിയിരുന്നു. ചെക്‌പോസ്റ്റില്‍ നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടു നിന്ന സംഘം രാത്രിയില്‍ തിരക്കൊഴിഞ്ഞ ശേഷം അതേവേഷത്തില്‍ അകത്ത് പ്രവേശിച്ചാണ് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധന ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി വരെ നീണ്ടു.

പരിശോധനയില്‍ സര്‍ക്കാര്‍ ഖജനാവിലേക്കു പോകേണ്ട പണത്തില്‍നിന്നും വന്‍തോതില്‍ ഉദ്യോഗസ്ഥര്‍ വെട്ടിച്ചെടുക്കുന്നുണ്ടെന്നു വിജിലന്‍സ് കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷം ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി 39,500 രൂപ പിരിച്ചപ്പോള്‍ തിങ്കളാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ചൊവ്വാഴ്ച രാത്രി 11.15 വരെയുള്ള സമയം സര്‍ക്കാരിലേക്കു ലഭിച്ചത് വെറും 21,680 രൂപ മാത്രമാണ്.

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വാളയാറില്‍ നടന്ന പരിശോധനയില്‍ ഓഫീസിനു പിന്നിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത 10,750 രൂപ വിജിലന്‍സ് പടിച്ചെടുത്തിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി: എം. സുകുമാരന്റെ നേതൃത്വത്തില്‍ എ.എസ്.ഐ: ബി. സുരേന്ദ്രന്‍, സീനിയര്‍ സി.പി.ഒ: പി.ബി. നാരായണന്‍, സി.പി.ഒമാരായ എ.ബി. സന്തോഷ്, ജെ. ശങ്കര്‍, കെ.പി. കുമാര്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം സീനിയര്‍ സൂപ്രണ്ട് അസിസ്റ്റന്റ് അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Read More >>