മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കേസുകള്‍ താന്‍ നേരിട്ടന്വേഷിക്കുമെന്നു ജേക്കബ് തോമസ്

ഒരുതരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലന്‍സില്‍ അനുവദിക്കില്ലെന്നും കേസ് വിവരങ്ങള്‍ ഏതു പ്രമാണിയുടേതായാലും വിജിലന്‍സ് ആസ്ഥാനത്തെ കമ്പ്യൂട്ടറിലുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിനിടെ വകുപ്പുതലത്തില്‍ രഹസ്യ സര്‍ക്കുലറും അദ്ദേഹം പുറപ്പെടുവിച്ചു കഴിഞ്ഞു. ഉന്നതരുള്‍പ്പെട്ട കേസുകള്‍ തെളിവുകള്‍ നഷ്ടപ്പെട്ട നിലയില്‍ കോടതിയിലെത്തുന്നതു പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സര്‍ക്കുലറില്‍ ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കേസുകള്‍ താന്‍ നേരിട്ടന്വേഷിക്കുമെന്നു ജേക്കബ് തോമസ്

വിജിലന്‍സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സാധ്യമല്ലെന്ന മുന്നറിയിപ്പു നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കേസുകള്‍ താന്‍ നേരിട്ടന്വേഷിക്കുമെന്നു ജേക്കബ് തോമസ് അറിയിച്ചു. സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട്, കോടികളുടെ ആരോപണം നേരിടുന്ന അട്ടപ്പാടി കേസ്, മുന്‍മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെട്ട കേസുകള്‍ എന്നിവയുടെയെല്ലാം ഫയലുകള്‍ അടിയന്തരമായി തന്റെ മേശപ്പുറത്തെത്തിക്കാന്‍ വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിനു ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

ഒരുതരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലന്‍സില്‍ അനുവദിക്കില്ലെന്നും കേസ് വിവരങ്ങള്‍ ഏതു പ്രമാണിയുടേതായാലും വിജിലന്‍സ് ആസ്ഥാനത്തെ കമ്പ്യൂട്ടറിലുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിനിടെ വകുപ്പുതലത്തില്‍ രഹസ്യ സര്‍ക്കുലറും അദ്ദേഹം പുറപ്പെടുവിച്ചു കഴിഞ്ഞു. ഉന്നതരുള്‍പ്പെട്ട കേസുകള്‍ തെളിവുകള്‍ നഷ്ടപ്പെട്ട നിലയില്‍ കോടതിയിലെത്തുന്നതു പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സര്‍ക്കുലറില്‍ ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

സ്ഥാനക്കയറ്റവും വിദേശയാത്രകളും തരപ്പെടുത്തുന്നതിനു തടസമാകാതിരിക്കാനായി ഉന്നതോദ്യോഗസ്ഥര്‍ അവര്‍ ഉള്‍പ്പെട്ട അഴിമതി ഫയലുകള്‍ പലപ്പോഴും വിജിലന്‍സ് ആസ്ഥാനത്തെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താറില്ല എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് അതിനെതിരെ കര്‍ശന ഉത്തരവുമായി ഡയറക്ടര്‍ തന്നെ രംഗത്തെത്തിയത്. ഇത്തരം നടപടികള്‍ ഇനി അനുവദിക്കില്ലെന്ന് സര്‍ക്കലുറിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മാത്രമല്ല വിദേശയാത്രകള്‍ക്കുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കുള്ള എന്‍ഒസി ഇനി കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും അനുവദിക്കുകയെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പുതിയദൗത്യം സംസ്ഥാനത്ത് സദ്ഭരണം ഉറപ്പുവരുത്തുകയാണ് എന്നും ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മുമ്പ്് വിജിലന്‍സില്‍ താന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്ത വിജിലന്റ് കേരള പദ്ധതി പുതിയ സര്‍ക്കാരിനു കീഴില്‍ ജോക്കബ് തോമസ് നടപ്പിലാക്കുകയാണെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. അതിന്റെ ആദ്യപടിയായി വിജിലന്‍സ് ആസ്ഥാനത്തു തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ആര്‍.ഡി അജിത്തിന്റെ നേതൃത്വത്തില്‍ കേസുകളുടെ ഓഡിറ്റിങ് നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിലൂടെ അധികാരദുര്‍വിനിയോഗം, പക്ഷാഭേദം, നിയമലംഘനം എന്നിവയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി ഡയറക്ടര്‍ക്ക് കൈമാറാനാണ് നീക്കം.

Read More >>