കെ ബാബുവിന് എതിരെ വീണ്ടും അന്വേഷണം

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചു ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

കെ ബാബുവിന് എതിരെ വീണ്ടും അന്വേഷണം

തിരുവനന്തപരം: കെ.ബാബുവിന് എതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ബാബുവിന് എതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടരാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് മന്ത്രിയായിരുന്നു കെ.ബാബു.

ഈ കാലയളവില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചു ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സിന്‍റെ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ കെ.ബാബു തയ്യാറായിട്ടില്ല.

Read More >>