നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിഡിജെഎസ് ; വെള്ളാപ്പള്ളി നടേശന്‍

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് എല്‍ഡിഎഫിന് പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിഡിജെഎസ് ; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ബിജെപിയുമായുളള ഐക്യം എന്നും നിലനില്‍ക്കണം എന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ബിഡിജെഎസിനും അതിന് അനുസരിച്ചുളള മാറ്റങ്ങള്‍ സംഭവിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നും ഇല്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി എന്‍ഡിഎയിലെ ഘടകകക്ഷി ആണ് തങ്ങളെന്നും വിശദീകരിച്ചു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിഡിജെഎസ് ആണെന്നും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ്  എല്‍ഡിഎഫിന്  പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.Read More >>