ബിജെപിയുമായുള്ള ബന്ധം എന്നും നിലനില്‍ക്കണമെന്നില്ലെന്ന് വെള്ളാപ്പള്ളി

ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബിഡിജെഎസിനും അതിനനുസരിച്ച് മാറേണ്ടി വരും. ബിജെപിയുമായുള്ള ബന്ധം എന്നും നിലനില്‍ക്കണമെന്നില്ല.

ബിജെപിയുമായുള്ള ബന്ധം എന്നും നിലനില്‍ക്കണമെന്നില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ബിജെപി-ബിഡിജെഎസ് സഖ്യം എന്നും നിലനില്‍ക്കണമെന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബിഡിജെഎസ് ആണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബിഡിജെഎസിനും അതിനനുസരിച്ച് മാറേണ്ടി വരും. ബിജെപിയുമായുള്ള ബന്ധം എന്നും നിലനില്‍ക്കണമെന്നില്ല.

ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയതും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതും. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബിഡിജെഎസാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.