ഒടുവില്‍ വെള്ളാപ്പള്ളി തുറന്നു സമ്മതിച്ചു; എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നു

എസ്എന്‍ഡിപി നേതൃത്വ പരിശീലന ക്യാമ്പിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തോടെ മൈക്രോ ഫിനാന്‍സ് വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വിഎസിന്റേയും സുധീരന്റേയും ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കൂടിയെത്തിയതോടെ സംസ്ഥാനയാകമാനമുള്ള യോഗം യൂണീറ്റുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒടുവില്‍ വെള്ളാപ്പള്ളി തുറന്നു സമ്മതിച്ചു; എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നു

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേടുണ്ടായെന്ന് ഒടുവില്‍ തുറന്ന് സമ്മതിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചില യൂണിയന്‍ നേതാക്കളാണ് ഗുരുതര വീഴ്ച്ച വരുത്തിയതെന്നും അഞ്ച് കോടി വരെ കൈവശപ്പെടുത്തിയവരുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി നേതൃത്വ പരിശീലന ക്യാമ്പിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തോടെ മൈക്രോ ഫിനാന്‍സ് വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വിഎസിന്റേയും സുധീരന്റേയും ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന കൂടിയെത്തിയതോടെ സംസ്ഥാനയാകമാനമുള്ള യോഗം യൂണീറ്റുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

വിജിലന്‍സ് എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിനെപ്പറ്റി പരാമര്‍ശവുമുണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആദ്യം ആരോപണമുന്നയിച്ചത്.

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി രണ്ട് ശതമാനം പലിശയ്ക്കെടുത്ത 15 കോടി രൂപ വെള്ളാപ്പള്ളി ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണെന്നും ഈ തുകയില്‍ പത്തുശതമാനം മാത്രമെ വായ്പയായി നല്‍കിയിട്ടുള്ളുവെന്നുമാണ് വിഎസ് ആരോപിച്ചത്. മാത്രമല്ല പിന്നോക്കക്കാര്‍ക്ക് ലഭിക്കേണ്ട വായ്പ വ്യാജമായ പേരും മേല്‍വിലാസവും ഉണ്ടാക്കി വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

ഇത് കൂടാതെ മൈക്രോഫിനാന്‍സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിക്കം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിഎസ് നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിഎസിന്റെ പരാതിയില്‍ മൈക്രോഫിനാന്‍സ് കേസുകളുടെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി ശ്രീധരനായിരുന്നു ഈ കേസിന്റെ അന്വേഷണച്ചുമതല.

Read More >>