ഇനി മത്സരിക്കാനില്ലെന്നും വിശ്രമമാണ് ആവശ്യമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

മദ്യനയം തിരുത്തുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കാനില്ലെന്നും വിശ്രമമാണ് ആവശ്യമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ഇനി മത്സരിക്കാനില്ലെന്നും വിശ്രമമാണ് ആവശ്യമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ഷങ്ങളായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി ചുമതല വഹിക്കുന്നു. അടുത്ത തവണ ഇനി ഈ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ പൂട്ടിയതിലൂടെ മദ്യ ഉപയോഗം കുറഞ്ഞില്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായത് നല്ലകാര്യമാണന്നും അദ്ദേഹം പറഞ്ഞു. മദ്യനയം തിരുത്തുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നതു പോലെ ശിവഗിരി മഠവുമായി എസ്എന്‍ഡിപി യോഗത്തിന് യാതൊരു തര്‍ക്കങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>