ബിഡിജെഎസിനെതിരെ വെള്ളാപ്പള്ളി നടേശന്‍; ബിഡിജെഎസുമായി എസ്എല്‍ഡിപി യോഗത്തിന് ബന്ധമില്ല

എസ്എന്‍ഡിപിക്ക് ഒരു കക്ഷിരാഷ്ട്രീയത്തോടും ബന്ധമില്ല. യോഗം സ്വതന്ത്ര നിലപാടുള്ള ഒരു സംഘടനയാണ്. ബിഡിജെഎസുമായും എസ്എന്‍ഡിപിക്ക് ബന്ധമില്ല. അത് മനസ്സിലാക്കാതെ എസ്എന്‍ഡിപിയെ ബിഡിജെഎസിന്റെ കൂട്ടിലടക്കാന്‍ ശ്രമിച്ചു. ഇത് സമുദായ നേതൃത്വം ഗൗരവമായാണ് കാണുന്നത്- വെള്ളപ്പള്ളി പറഞ്ഞു.

ബിഡിജെഎസിനെതിരെ വെള്ളാപ്പള്ളി നടേശന്‍; ബിഡിജെഎസുമായി എസ്എല്‍ഡിപി യോഗത്തിന് ബന്ധമില്ല

ബിഡിജെഎസിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്ട്രടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തിന്റെ ഓഫീസുകളോ ഹാളുകളോ ബിഡിജെഎസിന്റെ പാര്‍ട്ടി യോഗങ്ങള്‍ക്ക് നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തെ ബിജെപിയുടെ വാലാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപിക്ക് ഒരു കക്ഷിരാഷ്ട്രീയത്തോടും ബന്ധമില്ല. യോഗം സ്വതന്ത്ര നിലപാടുള്ള ഒരു സംഘടനയാണ്. ബിഡിജെഎസുമായും എസ്എന്‍ഡിപിക്ക് ബന്ധമില്ല. അത് മനസ്സിലാക്കാതെ എസ്എന്‍ഡിപിയെ ബിഡിജെഎസിന്റെ കൂട്ടിലടക്കാന്‍ ശ്രമിച്ചു. ഇത് സമുദായ നേതൃത്വം ഗൗരവമായാണ് കാണുന്നത്- വെള്ളപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.


നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ച തന്ത്രം പാളിപ്പോയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തടര്‍ന്നാണ് വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്തെത്തിയത്. സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സ്ഥാപനങ്ങളില്‍ കയറി രാഷ്ട്രീയ പാര്‍ട്ടി വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കി. സമുദായ നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ യോഗം നേതാക്കള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More >>