94മത്തെ രാജവെമ്പാലയെ പിടികൂടി വാവസുരേഷ്

9 അടി നീളവും 3 കിലോ ഭാരവുമുള്ള രാജവെമ്പാലയ്ക്ക് 2 വയസ്സ് പ്രായമുണ്ടെന്ന് വാവസുരേഷ് പറഞ്ഞു.

94മത്തെ രാജവെമ്പാലയെ പിടികൂടി വാവസുരേഷ്

കൊല്ലം ജില്ലയിലെ തെന്മലയില്‍ നിന്നും 94മത്തെ രാജവെമ്പാലയെ പിടികൂടി വാവസുരേഷ്. തെന്മല പുത്തന്‍ വീട് സജിയുടെ വീട്ടില്‍ നിന്നുമാണ് വാവസുരേഷ് രാജവെമ്പാലയെ പിടികൂടിയത്.

സജിയുടെ വീട്ടിലെ ബാത്തറൂമില്‍ രാവിലെ 11 മണിയോടടുപ്പിച്ചാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് വാവസുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. 12.30ഓടെ സ്ഥലത്തെത്തിയ വാവസുവേഷ് രാജവെമ്പാലയെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു.

9 അടി നീളവും 3 കിലോ ഭാരവുമുള്ള രാജവെമ്പാലയ്ക്ക് 2 വയസ്സ് പ്രായമുണ്ടെന്ന് വാവസുരേഷ് പറഞ്ഞു.

Read More >>