കോടതിവിധി വന്നിട്ടും വാളകത്ത് അദ്ധ്യാപകദമ്പതികൾക്കു രക്ഷയില്ല: ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിഎസ് രംഗത്ത്

വാളകത്ത് ക്രൂരമായ ഗുണ്ടാആക്രമണത്തിനു വിധേയനായി ഗുദത്തിൽ കമ്പിപ്പാര കയറ്റിയനിലയിൽ ഉപേക്ഷിക്കപ്പെട്ട ആർവിവി ഹൈസ്കൂൾ അദ്ധ്യാപകൻ കൃഷ്ണകുമാറിനും ഭാര്യ ഗീതയ്ക്കും നീതി ലഭ്യമാക്കണം എന്നാണ് മുൻ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആവശ്യം. നിലവിൽ എൽഡിഎഫിനൊപ്പം നിലയുറപ്പിച്ച കേരള കോൺഗ്രസ് (ബി)യുടെ ചെയർമാർ ആർ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്കൂൾ

കോടതിവിധി വന്നിട്ടും വാളകത്ത് അദ്ധ്യാപകദമ്പതികൾക്കു രക്ഷയില്ല: ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിഎസ് രംഗത്ത്

വാളകം ആർവിവിഎച്ച്എസിലെ അദ്ധ്യാപകദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സർവീസിൽ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ വിദ്യാഭ്യാസമന്ത്രിക്കു കത്തയച്ചു.

അദ്ധ്യാപകദമ്പതികൾക്കനുകൂലമായി ഉണ്ടായ കോടതിവിധികളൊന്നും പരിഗണിക്കാതെ സ്കൂൾ മാനേജർ ആർ ബാലകൃഷ്ണപിള്ള അവരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ഗീതയ്ക്ക് നിയമപരമായി ലഭിക്കേണ്ട ഹെഡ്മിസ്ട്രസ് തസ്തിക നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടയിൽ കൃഷ്ണകുമാറിന്റെ ബിഎഡ് ബിരുദം വ്യാജമാണ് എന്നാരോപിച്ച് ഇദ്ദേഹത്തെ സർവീസിൽ നിന്നൊഴിവാക്കാനും നീക്കമുണ്ട്. എന്നാൽ ബിഎഡ് ബിരുദത്തിന്റെ നിജസ്ഥിതി ബന്ധപ്പെട്ട ഡിഇഒ തന്നെ അന്വേഷിച്ചു ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ വൈര്യനിര്യാതന ബുദ്ധിയോടെ ഇവരെ ദ്രോഹിക്കുന്നതായിട്ടാണു പരാതി.

ഈ സാഹചര്യത്തിൽ അദ്ധ്യാപകദമ്പതികളുടെ പരാതി പരിശോധിച്ച് അവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടു.

Read More >>