വാളകം കേസില്‍ ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെയുണ്ടായ വാളകം ആക്രമണക്കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു

വാളകം കേസില്‍ ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

വിവാദമായ വാളകം കേസില്‍ ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്‌കൂളില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ആര്‍. ബാലകൃഷ്ണപിളള മാനേജരായ സ്‌കൂളില്‍നിന്നും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണെന്ന് ആരോപിച്ചാണ് കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെയുണ്ടായ വാളകം ആക്രമണക്കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. വാളകം ആ്രകമണം നടക്കുന്ന സമയത്ത് ജയിലിലായിരുന്ന ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിച്ചതും വന്‍ വിവാദമായരുന്നു.