വാളകം കേസില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു

വാളകം ആര്‍വിവി സ്‌കൂള്‍ മാനേജര്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ചാണ് ജൂണ്‍ രണ്ടിന് കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസുള്ള അധ്യാപകനെ മാറ്റിനിര്‍ത്താം എന്ന അധികാരവും സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് ഉപയോഗിച്ചിരുന്നു.

വാളകം കേസില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു

വാളകം കേസില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 15 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി ജോലി കാലയളവായി പരിഗണിക്കാനും ഡിഇഒയുടെ നിര്‍ദ്ദേശമുണ്ട്.

വാളകം ആര്‍വിവി സ്‌കൂള്‍ മാനേജര്‍ കൂടിയായ ആര്‍.ബാലകൃഷ്ണപിള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ചാണ് ജൂണ്‍ രണ്ടിന് കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസുള്ള അധ്യാപകനെ മാറ്റിനിര്‍ത്താം എന്ന അധികാരവും സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് ഉപയോഗിച്ചിരുന്നു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് മുമ്പും പരാതി നല്‍കുകയും അതില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഉത്കല്‍ സര്‍വകലാശാലയില്‍നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റും എംജി സര്‍വകലാശാലയില്‍നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റും വാങ്ങി അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് കൃഷ്ണകുമാര്‍ അറിയിച്ചത്.

2011 സെപ്റ്റംബര്‍ 27നാണ് ആര്‍. ബാലകൃഷ്ണ പിള്ള മാനേജരായ വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ വാളകത്ത് എംസി റോഡില്‍ എംഎല്‍എ. ജംഗ്ഷനില്‍ പരിക്കേറ്റ് കിടന്നത്. അപകടത്തില്‍ 18 മുറിവുകളാണ് കൃഷ്ണകുമാറിന് ഉണ്്ടണ്ടായത്. കൊലപാതക ശ്രമമാണ് ഉണ്്ടായതെന്ന് ആരോപണമുണ്ടായതെങ്കിലും അപകടമാണ് ഉണ്്ടായതെന്ന നിഗമനത്തില്‍ സിബിഐ കേസ് അവസാനിപ്പിക്കുകയായിരുന്നു.

Read More >>