ഇന്ത്യയില്‍ 65% കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ വാക്സിന്‍ ലഭിക്കുന്നുള്ളൂ എന്ന് പഠനങ്ങള്‍

പ്രതിരോധ മരുന്ന് കയറ്റുമതിയില്‍ ലോക രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം 26 മില്ല്യെന്‍ ശിശുക്കള്‍ ആണ് ജനിക്കുന്നത്. ഇവയില്‍ 65 ശതമാനത്തിനു മാത്രമാണ് സമയാനുസരണം പ്രതിരോധ വാക്സിന്‍ ലഭിക്കുന്നത്

ഇന്ത്യയില്‍ 65% കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ വാക്സിന്‍ ലഭിക്കുന്നുള്ളൂ എന്ന് പഠനങ്ങള്‍

ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ഭാഗം കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് സമയത്ത് ലഭിക്കുന്നുള്ളൂ എന്ന് പഠനങ്ങള്‍. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ആരോഗ്യ വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

പ്രതിരോധ മരുന്ന് കയറ്റുമതിയില്‍ ലോക രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം 26 മില്ല്യെന്‍ ശിശുക്കള്‍ ആണ് ജനിക്കുന്നത്. ഇവയില്‍ 65 ശതമാനത്തിനു മാത്രമാണ് സമയാനുസരണം പ്രതിരോധ വാക്സിന്‍ ലഭിക്കുന്നത്. ഇക്കാരണത്താല്‍ ശിശുമരണ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ജനിച്ചു 9 മാസങ്ങള്‍ക്കുള്ളില്‍ ലഭിക്കേണ്ട അഞ്ചാം പനിയുടെ പ്രതിരോധ വാക്സിന്‍ വെറും 12 ശതമാനം ശിശുക്കള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ പ്രതിരോധ മരുന്ന് കിട്ടാതെ വളരുന്ന കുട്ടികളില്‍ ഭൂരിപക്ഷവും 5 വയസ്സിനു മുന്‍പ് മരണമടയുന്നു.


ഈ അവസ്ഥ തുടര്‍ന്നുപോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ വളരുന്ന കുട്ടികള്‍ ജീവിച്ചിരുന്നാല്‍ പോലും പില്‍ക്കാലത്ത്‌ മാരക രോഗങ്ങള്‍ക്ക് അടിമയാകുന്നതാണ് കാണാന്‍ കഴിയുന്നത്‌. അഞ്ചാം പനി പോലുള്ള രോഗങ്ങള്‍ പടരാതിരിക്കാന്‍ ഏകദേശം 95 ശതമാനത്തോളം ആളുകളുടെ ശരീരത്തിലെങ്കിലും പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് നടത്തിയിരിക്കണം എന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ 2,70,000-ഓളം കുട്ടികളില്‍  2008 മുതല്‍  നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷണഫലം പുറത്തുവിട്ടത്.