വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ചോദ്യോത്തര വേള കഴിഞ്ഞ് രാവിലെ 9.30നാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടന്നത്.

വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: എല്‍ഡിഎഫിലെ വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 90 വോട്ടാണ് ശശിക്ക് ലഭിച്ചത്. യുഡിഎഫിന്റെ ഐസി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

ചോദ്യോത്തര വേള കഴിഞ്ഞ് രാവിലെ 9.30നാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് കുടുംബ പരിപാടിയിലായതിനാല്‍ ഒ രാജഗോപാല്‍ വോട്ട് ചെയ്യാനെത്തില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തി.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വോട്ട് രേഖപ്പെടുത്തിയില്ല. അനൂപ് ജേക്കബും വി. ശിവന്‍കുട്ടിയും ഇന്ന് സഭയില്‍ ഹാജരാകാത്തതിനാല്‍ വോട്ട് രേഖപ്പെടുത്തിയില്ല.

ചിറയന്‍കീഴില്‍ നിന്നും വി. ശശി രണ്ടാം തവണയാണ് നിയമ സഭയിലെത്തുന്ന വി ശശി എല്‍ഡിഎഫിലെ സിപിഐ പ്രതിനിധിയാണ്.

Read More >>