ഡയാലിസിസ് ടെക്നോളജിയില്‍ പുതിയ വിപ്ലവം; കൃതൃമ വൃക്ക വികസിപ്പിച്ചെടുത്ത്‌ യുഎസ് ശാസ്ത്രഞ്ജര്‍

രോഗിയുടെ ശരീരത്തിലേക്ക് ഘടിപ്പിക്കാന്‍ സാധിക്കുന്ന കൃതൃമ വൃക്ക വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുഎസ്സിലെ സിഡാര്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകനായ വിക്ടര്‍ ഗ്യൂറ

ഡയാലിസിസ് ടെക്നോളജിയില്‍ പുതിയ വിപ്ലവം; കൃതൃമ വൃക്ക വികസിപ്പിച്ചെടുത്ത്‌ യുഎസ് ശാസ്ത്രഞ്ജര്‍

വൃക്ക രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാരീതിയായ ഡയാലിസിസ് ടെക്നോളജിയില്‍ വിപ്ലവകരമായ കണ്ടുപിടിത്തവുമായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. രോഗിയുടെ ശരീരത്തിലേക്ക് ഘടിപ്പിക്കാന്‍ സാധിക്കുന്ന കൃതൃമ വൃക്ക വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവര്‍.

യുഎസ്സിലെ സിഡാര്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകനായ വിക്ടര്‍ ഗ്യൂരയാണ് ഈ കൃതൃമ വൃക്ക വികസിപ്പിച്ചെടുത്തിരിക്കുന്നത്. വാഷിംഗ്‌ടണ്‍ മെഡിക്കല്‍ സെന്ററിലെ 7 രോഗികളില്‍ 24 മണിക്കൂര്‍ നേരം  വിജയകരമായി പരീക്ഷിച്ചു പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെയില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇതെപ്പറ്റിയുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.


കടുത്ത വൃക്കരോഗം ബാധിച്ചവര്ക്കുള്ള ചികിത്സാ രീതിയാണ് ഡയാലിസിസ്. നിലവില്‍ ആഴ്ചയില്‍ 3 സെഷനുകളാണ് ഇതിനായി വേണ്ടിവരുന്നത്. ഡയാലിസിസിനുള്ള യന്ത്രം രോഗിയുടെ ശരീരത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ചലിക്കാനോ നടക്കാനോ രോഗിക്ക് സാധിക്കാറില്ല. പക്ഷെ കൃതൃമ വൃക്ക ഘടിപ്പിച്ചുകഴിഞ്ഞാല്‍ രോഗിക്ക് സ്വതന്ത്രമായി ചലിക്കാനും നടക്കാനും സാധിക്കും. കൂടാതെ പരമ്പരാഗത ഡയാലിസിസ് രീതിയേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ രക്തത്തെ ശുദ്ധീകരിക്കാനും ശരീരത്തിലെ അധികമായ ജലാംശം,ഫോസ്ഫറസ്, ക്രിയാറ്റിനിന്‍ തുടങ്ങിയവയെ പുറന്തള്ളാനും പുതിയ ചികിത്സാരീതി കൊണ്ട് സാധിക്കുമെന്നും രോഗികളില്‍ നടത്തിയ  പഠനങ്ങളുടെ അടിസ്ഥാനത്തില്‍  ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയിലും ഇത്തരം ഒരു കൃതൃമ വൃക്ക വികസിപ്പിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് ശാസ്ത്രജ്ഞര്‍.